ബെംഗളൂരു: ബെംഗളൂരു റിയൽ എസ്റ്റേറ്റ് മേഖലയിൽ വിവിധ പദ്ധതികൾക്കുള്ള ഔദ്യോഗിക അനുമതികൾ ലഭിക്കുന്നത് അനിശ്ചിതമായി നീളുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ക്ലിയറൻസുകൾ വൈകുന്നതോടെ പുതിയ പദ്ധതികൾ പ്രഖ്യാപിക്കാനാകാതെയും നിലവിലുള്ളവ പൂർത്തിയാക്കാനാകാതെയും നിർമ്മാതാക്കൾ പ്രതിസന്ധിയിലാണ്. സമയബന്ധിതമായി അനുമതികൾ ലഭിക്കേണ്ടത് നിർണായകമായ വിപണിയിൽ നിലവിലെ സാഹചര്യം വലിയ ആശങ്ക പരത്തുന്നുണ്ട്. അനിശ്ചിതത്വത്തിലായി പദ്ധതികൾ ചില പ്രൊമോട്ടർമാരെ മാത്രമല്ല, വിപണിയെ ആകമാനം ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ടെന്ന് വ്യവസായ രംഗത്തുള്ളവർ വ്യക്തമാക്കുന്നു. രണ്ടു മാസത്തിലേറെയായി തുടരുന്ന ഈ സ്തംഭനാവസ്ഥ പദ്ധതികളുടെ സമയക്രമം തെറ്റിക്കുകയും നിർമ്മാണ പുരോഗതി തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിവിധ…
Read MoreCategory: BENGALURU LOCAL
ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ ‘മാജിക്’ പരീക്ഷണം! സംഭവം ഇങ്ങനെ
ബെംഗളൂരു: നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും റോഡ് സുരക്ഷ ഉറപ്പാക്കാനുമായി പുതിയ മാതൃകയുമായി ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷൻ. തിരക്കേറിയ കാഗ്ഗദാസപുര റെയിൽവേ ക്രോസിംഗിലും അനുബന്ധ പ്രധാന റോഡിലുമാണ് ‘എൻഫോഴ്സ്ഡ് ഈസി ഫ്ലോ കോറിഡോർ’ (EEFC) പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്. മൂന്ന് പ്രധാന റോഡുകളെയും ഒരു പ്രധാന ജംഗ്ഷനെയും ബന്ധിപ്പിക്കുന്ന 175 മീറ്റർ ദൈർഘ്യമുള്ള പാതയിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. വലിയ തുക ചെലവഴിച്ച് റോഡ് വീതികൂട്ടലോ സിവിൽ നിർമ്മാണങ്ങളോ നടത്തുന്നതിന് പകരം, നിലവിലുള്ള റോഡ് ശൃംഖലയെ ശാസ്ത്രീയമായ ട്രാഫിക് മാനേജ്‌മെന്റിലൂടെ പരമാവധി പ്രയോജനപ്പെടുത്തുകയാണ്…
Read Moreവാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്
ബെംഗളൂരു: അഞ്ചു വർഷമായി താമസിക്കുന്ന വീടിന്റെ വാടക ഒറ്റയടിക്ക് 50 ശതമാനം കൂട്ടിയതിനെ ചോദ്യം ചെയ്ത വാടകക്കാരന് ഒഴിയാൻ 30 ദിവസത്തെ നോട്ടീസ് നൽകിയതായി പരാതി. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നടനും ടീസ്ട്ര ലൈഫ്സ്റ്റൈൽ എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒയുമായ വസന്ത് മാരിമുത്തുവാണ് തനിക്കുണ്ടായ ദുരനുഭവം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ പങ്കുവെച്ചത്. ഇതോടെ വാടക വർദ്ധനവ്, വാടകക്കാരുടെ അവകാശങ്ങൾ എന്നിവയെക്കുറിച്ച് നഗരത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ജെ.പി നഗറിലെ വീട്ടിൽ താമസിച്ചിരുന്ന വസന്ത്, കൃത്യമായി വാടക നൽകാറുണ്ടായിരുന്നുവെന്നും മുൻവർഷങ്ങളിൽ 11 മാസം കൂടുമ്പോൾ സാധാരണയേക്കാൾ…
Read Moreമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
ബെംഗളൂറു: സ്വന്തം പാർട്ടിയിലെ നേതാക്കൾക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വാഹനവ്യൂഹം തടസ്സപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. ബെംഗളൂരു വിജയനഗർ എം.എൽ.എ എം. കൃഷ്ണപ്പയുടെയും മകനും ഗോവിന്ദരാജനഗർ എം.എൽ.എയുമായ പ്രിയാകൃഷ്ണയുടെയും അനുയായികൾക്കെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. നഗരത്തിൽ വ്യാപക പ്രക്ഷോഭം, ഗതാഗതം തടസ്സപ്പെട്ടുമന്ത്രിസഭാ രൂപീകരണത്തിൽ അതൃപ്തി പുകഞ്ഞതിനെ തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർ റോഡിലിറങ്ങി. വാഹനങ്ങൾ തടഞ്ഞും റോഡിൽ ടയറുകൾ കത്തിച്ചും നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് പലയിടങ്ങളിലും മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.പ്രതിഷേധത്തിനിടെ ചന്ദ്രാലേഔട്ടിന് സമീപത്തുവെച്ചാണ് ഉപമുഖ്യമന്ത്രിയുടെ വാഹനവ്യൂഹം…
Read Moreകേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?
ബെംഗളൂറു: തിരുവോണത്തിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, ബെംഗളൂരുവിൽ ഓണവിപണി ലക്ഷ്യമിടുന്ന തേങ്ങ, നേന്ത്രപ്പഴം തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് വൻ വിലക്കയറ്റം. മുൻവർഷങ്ങളേക്കാൾ ഉയർന്ന വിലയാണ് ചില്ലറ വിപണിയിൽ നിലവിലുള്ളത്. രണ്ട് മാസം മുൻപ് കിലോയ്ക്ക് 60 രൂപയായിരുന്ന വലിയ തേങ്ങയുടെ വില നിലവിൽ 80 മുതൽ 85 രൂപ വരെയായി ഉയർന്നു. ചില്ലറ വിപണിയിൽ ഒരു വലിയ തേങ്ങയ്ക്ക് മാത്രം 50 മുതൽ 55 രൂപ വരെ നൽകേണ്ട സ്ഥിതിയാണ്. നേന്ത്രപ്പഴത്തിനും സമാനമായ രീതിയിൽ വില വർധിച്ചിട്ടുണ്ട്. കിലോയ്ക്ക് 70 മുതൽ 80 രൂപ വരെയാണ്…
Read Moreവര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല
ബെംഗളൂറു: നമ്മ മെട്രോ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്ന ഹെബ്ബാൾ-സർജാപുര പാതയുടെ (റെഡ് ലൈൻ) വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് പുതുക്കി സമർപ്പിച്ചു. ഹെബ്ബാളിന് സമീപത്തെ വെറ്ററിനറി കോളജ് സ്റ്റേഷൻ ഒഴിവാക്കിയാണ് പുതിയ ഡിപിആർ തയ്യാറാക്കിയിരിക്കുന്നത്. മേക്കറി സർക്കിൾ മുതൽ ഹെബ്ബാൾ വരെയുള്ള 2.2 കിലോമീറ്റർ തുരങ്ക റോഡിന്റെ നിർമാണം ആരംഭിച്ച സാഹചര്യത്തിലാണ് വെറ്ററിനറി കോളജ് സ്റ്റേഷൻ ഒഴിവാക്കാൻ തീരുമാനമായത്. ആദ്യം സമർപ്പിച്ച ഡിപിആർ പ്രകാരം 37 കിലോമീറ്റർ വരുന്ന പാതയിൽ 11…
Read Moreമഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
ബെംഗളൂരു: ആരാധകരോടുള്ള ബഹുമാനവും സ്നേഹവും വീണ്ടും തെളിയിച്ച് കന്നഡ താരം കിച്ച സുദീപ്. രാമനഗര കരഗ ഉത്സവത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത അദ്ദേഹം വേദിയിൽ പ്രസംഗിക്കുന്നതിനിടെ പെയ്ത കനത്ത മഴയെ വകവെയ്ക്കാതെ ആരാധകർക്കൊപ്പം നനഞ്ഞുനിന്നാണ് സംസാരിച്ചത്. സുദീപ് വേദിയിലേക്ക് കയറിയപ്പോൾ തന്നെ മഴ പെയ്യുന്നുണ്ടായിരുന്നു. തുടർന്ന് സഹായികൾ കുടയുമായി എത്തിയെങ്കിലും, “കുഴപ്പമില്ല, നമുക്കും അൽപ്പം നനയാം” എന്ന് പറഞ്ഞ് സുദീപ് അത് നിരസിക്കുകയായിരുന്നു. താരത്തിന്റെ ഈ നിലപാടിന് വൻ പ്രശംസയാണ് വിവിധ കോണുകളിൽ നിന്ന് ലഭിക്കുന്നത്. മഴ കനത്തപ്പോഴും ആളുകൾ കാണാൻ വരുമോ എന്ന് താൻ…
Read Moreഫാക്ടറിയിൽ രാസവാതകം ചോർന്ന് ദുരന്തം: മൂന്ന് തൊഴിലാളികൾ മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ
ബെംഗളൂരു: യാദ്ഗിരി ജില്ലയിലെ കാഡെച്ചുരു വ്യാവസായിക മേഖലയിലുള്ള സിഐഎൽ ലബോറട്ടറി ഫാക്ടറിയിലുണ്ടായ വിഷവാതക ചോർച്ചയെ തുടർന്ന് മൂന്ന് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് തൊഴിലാളികളെ റായ്ച്ചൂരിലെ റിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധ്യപ്രദേശ് സ്വദേശികളായ വിക്രം സിംഗ്, സഞ്ജയ് സിംഗ്, തെലങ്കാന സ്വദേശിയായ ഗണേഷ് എന്നിവരാണ് മരിച്ചത്. തെലങ്കാന സ്വദേശി ശിവകുമാർ, ആന്ധ്രാപ്രദേശ് സ്വദേശി ഹേമന്ത് എന്നിവരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. ഓഗസ്റ്റ് അഞ്ചിന് രാത്രി ഷിഫ്റ്റിൽ തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി രാസവസ്തു ചോർന്നത്. വാതകം വായുവിൽ പടർന്നതോടെ തൊഴിലാളികൾക്ക് കഠിനമായ…
Read Moreനടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ബെംഗളൂരു: ബാനസവാടി അയ്യപ്പസ്വാമി ക്ഷേത്രത്തിന് സമീപം വാഹനങ്ങൾ തമ്മിൽ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം. ഓഗസ്റ്റ് ഒന്നിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ചൊവ്വാഴ്ച സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. റോഡിൽ വെച്ച് ഇരു വാഹനങ്ങളും തമ്മിൽ നേരിയ രീതിയിൽ ഉരസിയതാണ് തർക്കത്തിന് കാരണമായത്. വാക്കുതർക്കം പെട്ടെന്ന് തന്നെ കൈയേറ്റത്തിൽ കലാശിക്കുകയായിരുന്നു. റോഡിലുണ്ടായിരുന്ന യാത്രക്കാരും മറ്റ് വാഹനയാത്രക്കാരും ചേർന്ന് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ടെങ്കിലും, അപകടത്തിൽപ്പെട്ട…
Read Moreബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത
ബെംഗളൂരു: കർണാടകയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കൂടുതൽ ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് ഏഴ് വരെ ബെംഗളൂരു ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ മഴ തുടരുമെന്ന് കേന്ദ്രം അറിയിച്ചു. തീരദേശ കർണാടകത്തിലും മലനാട് മേഖലയിലുമാണ് ഏറ്റവും കൂടുതൽ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ശിവമോഗ, ചിക്കമഗളൂരു ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരു, മാണ്ഡ്യ, മൈസൂർ, ചാമരാജനഗർ, തുംകൂർ, ചിക്കബല്ലാപൂർ, ബെൽഗാം, ധാർവാഡ്, ഹാവേരി തുടങ്ങിയ ജില്ലകളിലും…
Read More