ബെംഗളൂരു: ബെംഗളൂരു നോർത്ത് താലൂക്കിലെ കമ്മഗൊണ്ടനഹള്ളിയിൽ കടയിലുണ്ടായ വൻ തീപിടിത്തത്തിൽ ഒന്നിനുപുറകെ ഒന്നായി 23 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. ഒക്ടോബർ 25-നാണ് പ്രദേശ്ത്തെ നടുക്കിയ ഈ സംഭവം നടന്നത്. ആറു കിലോഗ്രാം വീതം ഭാരമുള്ള സിലിണ്ടറുകളാണ് തുടരെത്തുടരെ പൊട്ടിത്തെറിച്ചത്. പാചകവാതക സിലിണ്ടറുകൾക്ക് പുറമേ പെട്രോൾ, ഡീസൽ, മണ്ണെണ്ണ തുടങ്ങിയ എളുപ്പത്തിൽ തീപിടിക്കുന്ന ഇന്ധനങ്ങളും ഈ കടയിൽ സൂക്ഷിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. ഇവയുടെ സാന്നിധ്യമാണ് തീയുടെ തീവ്രത വർദ്ധിപ്പിച്ചതെന്നാണ് പ്രാരംഭ നിഗമനം. അപകടവിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു. ഗംഗമ്മഗുഡി പോലീസ്…
Read MoreCategory: BENGALURU LOCAL
ബെംഗളൂരുവിൽ ഓട്ടോക്കൂലിയെച്ചൊല്ലിയുള് തർക്കം: അഭിനേതാവും അഭിഭാഷകനുമായ ശ്രീറാം കൊല്ലപ്പെട്ടു; ഓട്ടോ ഡ്രൈവർ പിടിയിൽ
ബെംഗളൂരു: ബെംഗളൂരുവിലെ അന്നപൂർണ്ണേശ്വരി നഗറിൽ ഓട്ടോക്കൂലിയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് അഭിഭാഷകനും സിനിമാ നടനുമായ ശ്രീറാം (46) കൊല്ലപ്പെട്ടു. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ പൃഥ്വിരാജ് (31) എന്ന മേഘരാജിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 9-ന് നാഗരഭാവി റിംഗ് റോഡിന് സമീപം റോഡിൽ കുഴഞ്ഞുവീണ ശ്രീറാമിനെ പെട്രോളിംഗ് പോലീസ് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ മരിക്കുകയായിരുന്നു. തുടക്കത്തിൽ സ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ മൃതദേഹത്തിൽ മുറിവുകൾ കണ്ട കുടുംബാംഗങ്ങൾ നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. സംഭവദിവസം ശ്രീറാം ഒരു…
Read Moreപഞ്ചനക്ഷത്ര സൗകര്യങ്ങളോടെ വീണ്ടും ‘ഗോൾഡൻ ചാരിയറ്റ്’; പുതിയ സീസണിന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പച്ചക്കൊടി വീശി
ബെംഗളൂരു: കർണാടകയുടെ പാരമ്പര്യവും പ്രകൃതിഭംഗിയും സഞ്ചാരികൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന പ്രശസ്തമായ ‘ഗോൾഡൻ ചാരിയറ്റ്’ ആഡംബര വിനോദസഞ്ചാര ട്രെയിനിന്റെ 2026-27 സീസണിന് തുടക്കമായി. മജസ്റ്റിക്കിലെ ക്രാന്തിവീര സങ്കൊള്ളി രായണ്ണ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രിയും ബെംഗളൂരു നഗരവികസന ചുമതലയുമുള്ള ഡി.കെ. ശിവകുമാർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ടൂറിസം മേഖലയിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സംസ്ഥാനത്തെ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്താനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. വൈവിധ്യമാർന്ന കാഴ്ചകളുമായി ‘പ്രൈഡ് ഓഫ് കർണാടക’ അഞ്ചു രാത്രിയും ആറു പകലും നീളുന്ന ‘പ്രൈഡ് ഓഫ്…
Read Moreദേശീയപാതയിൽ കാർ മൂന്ന് തവണ മറിഞ്ഞ് മരത്തിലിടിച്ച് അപകടം: രണ്ടുപേർ മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു
ബെംഗളൂരു: കർണാടകയിൽ ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ടുപേർ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സെവൻത് ഹൊസക്കോട്ടെയ്ക്കും മാരുതിനഗറിനും ഇടയിലുള്ള ദേശീയപാതയിൽ വെള്ളിയാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് മൂന്ന് തവണ തലകീഴായി മറിഞ്ഞ് റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ചിത്രദുർഗ്ഗ ജില്ലയിലെ ഹിരിയൂർ താലൂക്കിലുള്ള അടിവാല ഗ്രാമവാസികളായ പ്രദീപ് (22), കാർ ഓടിച്ചിരുന്ന തിമ്മ നായക (33) എന്നിവരാണ് മരിച്ചത്. അഞ്ചുപേരടങ്ങുന്ന യുവാക്കളുടെ സംഘം ഒക്ടോബർ 16-നാണ് വിനോദയാത്രയ്ക്കായി പുറപ്പെട്ടത്. ഹോന്നാവർ വഴി ഉഡുപ്പി, മംഗളൂരു, മടിക്കേരി എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം…
Read Moreഗതാഗതക്കുരുക്ക് അഴിക്കാൻ തടാകങ്ങൾക്ക് മുകളിലൂടെ റോഡുപണിയാൻ വമ്പൻ നീക്കം; നഗരത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തം?
ബെംഗളൂരു:ഐ.ടി നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി തടാകങ്ങൾക്കും രാജകാലുവകൾക്കും (മഴവെള്ളക്കാനകൾ) മുകളിലൂടെയും അവയുടെ ബഫർ സോണുകളിലൂടെയും റോഡുകൾ നിർമിക്കാൻ വിപുലമായ പദ്ധതിയുമായി അധികൃതർ. ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയും (ജി.ബി.എ) ബംഗളൂരു വികസന അതോറിറ്റിയും (ബി.ഡി.എ) സംയുക്തമായി തയാറാക്കിയ പുതിയ ഗതാഗത പദ്ധതിയാണ് നഗരത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന ആശങ്കയ്ക്ക് വഴിവെച്ചിരിക്കുന്നത്. തടാകങ്ങളുടെ സംഭരണശേഷിയെയും നഗരത്തിലെ സ്വാഭാവിക ജലനിർഗമന സംവിധാനങ്ങളെയും ഈ നീക്കം പ്രതികൂലമായി ബാധിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ചൂണ്ടിക്കാണിക്കുന്നു. പച്ചപ്പുനിറഞ്ഞ പ്രദേശങ്ങളിലേക്ക് റോഡുകൾ; കണ്ണുവെച്ച് റിയൽ എസ്റ്റേറ്റ് മേഖല ഒൻപത് മുതൽ 24…
Read Moreമറ്റു സംസ്ഥാനക്കാർക്ക് മുൻഗണന; റെസ്യൂമെയിൽ കന്നഡ രേഖപ്പെടുത്തിയാൽ തഴയുന്നു” യുവതിയുടെ വെളിപ്പെടുത്തൽ വൈറല്‍
ബെംഗളൂരു: ബെംഗളൂരുവിലെ ഐടി കമ്പനികളിൽ തദ്ദേശീയർക്ക് അർഹമായ അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് കാണിച്ച് യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഐടി കമ്പനികൾ തെലുങ്ക്, തമിഴ് സംസാരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ മുൻഗണന നൽകുന്നുവെന്നും, റെസ്യൂമെയിൽ കന്നഡ ഭാഷ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ കമ്പനികൾ അവരെ ഒഴിവാക്കുകയാണെന്നും യുവതി വീഡിയോയിൽ ആരോപിക്കുന്നു. ബെംഗളൂരുവിലെ കോളേജുകൾ നിലവിൽ കൃത്യമായ കാമ്പസ് അഭിമുഖങ്ങൾ നടത്തുന്നില്ലെന്നും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ ശമ്പളത്തിന് ആളുകളെ കൊണ്ടുവരുന്നത് മൂലം തദ്ദേശീയരായ ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഈ ഗുരുതരമായ തൊഴിൽ പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം…
Read Moreജെ.സി. നഗറിലെ ഓടയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സംശയം
ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ജെ.സി നഗറിന് സമീപമുള്ള രാജാക്കാൽവൈയിൽ (മഴവെള്ള ഓട) അജ്ഞാത പുരുഷന്റെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് മാലിന്യങ്ങൾക്കും ചെളിക്കുമിടയിൽ മൃതദേഹം ഒഴുകിനടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. അടിവസ്ത്രം മാത്രമാണ് ശരീരത്തിലുണ്ടായിരുന്നത്. ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സംഭവസ്ഥലത്തെത്തിയ ജെ.സി നഗർ പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനും ഫോറൻസിക് പരിശോധനകൾക്കുമായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് സമഗ്രമായ അന്വേഷണം ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Read Moreബെംഗളൂരു ഹെബ്ബാൽ അടിപ്പാത നിർമ്മാണം: 1,128 മരങ്ങൾ മുറിക്കുന്നതിനെതിരെ ലഭിച്ചത് 1600 പരാതികൾ; എൻജിടിയുടെ സ്റ്റേ ഉത്തരവ് നിലവിൽ
ബെംഗളൂരു: ബെംഗളൂരുവിലെ ഹെബ്ബാൽ ജംഗ്ഷനിൽ 2.3 കിലോമീറ്റർ നീളമുള്ള മിനി-അണ്ടർപാസ് നിർമ്മിക്കുന്നതിനായി 1,128 മരങ്ങൾ വെട്ടിമാറ്റാനുള്ള ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (BDA) നിർദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധം. പദ്ധതിക്കായി മരങ്ങൾ മുറിക്കുന്നതിനെതിരെ പൗരന്മാരിൽ നിന്നും പരിസ്ഥിതി പ്രവർത്തകരിൽ നിന്നും ഏകദേശം 1,600-ഓളം എതിർപ്പുകളാണ് ലഭിച്ചിട്ടുള്ളത്. തുടർന്ന് വിഷയം പരിശോധിക്കുന്നതിനായി നിയോഗിച്ച മര വിദഗ്ദ്ധ സമിതി സ്ഥലം സന്ദർശനം നടത്തി, എത്ര മരങ്ങൾ സംരക്ഷിക്കാനോ മാറ്റിസ്ഥാപിക്കാനോ മുറിച്ചുമാറ്റാനോ സാധിക്കുമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും. ആസൂത്രണവും ഭൂമി വിഹിതവും മൂന്ന് വരി പാതകളുള്ള ഈ ഇരുവശങ്ങളിലേക്കും സഞ്ചരിക്കാവുന്ന…
Read Moreഉദ്യോഗസ്ഥരെ നോക്കുകുത്തിയാക്കി തെങ്ങിനുമുകളിൽ നിന്ന് പുലി ചാടിയിറങ്ങി; തുമക്കൂരുവിൽ വൻ ആശങ്ക!
ബെംഗളൂരു: തുമക്കൂരുവിൽ തെങ്ങിന്മേൽ കയറിയ പുള്ളിപ്പുലി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിൽനിന്ന് രക്ഷപ്പെട്ടു. തുമക്കൂരു താലൂക്കിലെ തിമ്മസന്ദ്ര ഗ്രാമത്തിന് സമീപമാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഒരു വീടിന് സമീപത്തുനിന്ന് കോഴിയെ പിടിച്ചെടുത്ത പുള്ളിപ്പുലി, നായ്ക്കൾ കുരച്ചതിനെത്തുടർന്ന് സമീപത്തെ തെങ്ങിൽ കയറുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പുലിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും, ഇവരുടെ കൺമുന്നിൽവെച്ച് പുലി തെങ്ങിൽനിന്ന് താഴെയിറങ്ങി രക്ഷപ്പെടുകയായിരുന്നു. പ്രദേശം തുമക്കൂരു സർവകലാശാലയുടെ ജ്ഞാനഗിരി കാമ്പസിന് സമീപത്തായതിനാൽ വിദ്യാർത്ഥികളിലും വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. ജനങ്ങളുടെ പ്രതിഷേധവും ആശങ്കയും…
Read Moreബെംഗളൂരുവിനു സമീപം ഭൂചലനം
ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിൽ റിച്ചർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 9.01 നാണ് ഭൂചലനമുണ്ടായതെന്ന് കർണാടക സംസ്ഥാന ദുരന്ത നിവാരണ മോണിറ്ററിംഗ് സെന്റർ (KSNDMC) അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലായിരുന്നു. ദൊഡ്ഡബല്ലാപുര താലൂക്കിലെ തിമ്മോജനഹള്ളി ഗ്രാമത്തിന് 0.5 കിലോമീറ്റർ വടക്കുമാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം (Epicentre) സ്ഥിതി ചെയ്യുന്നത്. നാരഗനഹള്ളി ഗ്രാമത്തിന് 0.6 കിലോമീറ്റർ തെക്കുകിഴക്കായും, തുബഗെരെ ഗ്രാം പഞ്ചായത്തിന് 1.1 കിലോമീറ്റർ തെക്കുകിഴക്കായും, കർണാല ഗ്രാം പഞ്ചായത്തിന് 1.35 കിലോമീറ്റർ വടക്കുപടിഞ്ഞാറായുമാണ് ഈ…
Read More