ഭർത്താവിന്റെ ഒത്താശയോടെ ബലാത്സംഗം, വിവസ്ത്രയാക്കി സിഗരറ്റ് കൊണ്ട് പൊള്ളിച്ചതായി യുവതി 

ബെംഗളൂരു: കര്‍ണാടകയിലെ ചിത്രദുർഗയിൽ പതിനേഴുകാരിയെ ഭര്‍ത്താവ് ഉള്‍പ്പടെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്‌തു. പെണ്‍കുട്ടിയുടെ ഭര്‍ത്താവ്, ഇയാളുടെ മൂന്ന് സുഹൃത്തുക്കള്‍ എന്നിവര്‍ക്കെതിരെ ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി ചിത്രദുര്‍ഗ വനിത പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തു.

ഭര്‍ത്താവിനെതിരെ ബാലവിവാഹത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച്‌ പ്രതി സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവ ദിവസം ചിത്രദുര്‍ഗയിലെ മലപ്പനഹട്ടി റോഡിന് സമീപത്തേക്ക് വരാന്‍ പെണ്‍കുട്ടിയോട് ഭര്‍ത്താവ് ആവശ്യപ്പെട്ടു.

  മെട്രോയിറങ്ങാം, നേരെ ഓഫിസിലേക്ക്; സ്റ്റേഷനുകളിൽ ഓഫിസ് ഇടമൊരുക്കി ബിഎംആർസി

തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ ആളൊഴിഞ്ഞ കണ്‍സ്‌ട്രക്ഷന്‍ സൈറ്റിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയി സുഹൃത്തുക്കള്‍ക്കൊപ്പം കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു.  വിവസ്‌ത്രയാക്കിയ ശേഷം സിഗരറ്റ് കൊണ്ട് ശരീരത്തിൽ പൊള്ളിച്ചുവെന്നും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഉറക്കെ നിലവിളിച്ച പെണ്‍കുട്ടിയുടെ തലയ്‌ക്ക് അടിച്ചുവെന്നും പരാതിയില്‍ പറയുന്നു.

തലയ്ക്ക് അടിയേറ്റതോടെ അബോധാവസ്ഥയിലായ പെണ്‍കുട്ടിക്ക് പിന്നീട് ആശുപത്രിയില്‍ വച്ചാണ് ബോധം വരുന്നത്. സംഭവത്തെ കുറിച്ച്‌ പുറത്ത് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. നിലവിൽ പെണ്‍കുട്ടി ജില്ല ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി കളി മാറും! ബൈക്ക് ടാക്സി ഡ്രൈവർമാരുടെ ജാതകം പോലീസിന്റെ കൈയ്യിലേക്ക്; ബെംഗളൂരുവിൽ വരുന്നത് കടുപ്പമേറിയ നിയമങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു യാത്ര ഇനി ഒന്നര മണിക്കൂറിൽ; ന​ഗരത്തിന്റെ മുഖച്ഛായ മാറ്റാൻ വരുന്നത് ജാപ്പനീസ് കരുത്തിലുളള ബുള്ളറ്റ് ട്രെയിൻ
[masterslider id="10"]

Related posts

Click Here to Follow Us