ദളിത്‌ നേതാവിനെ വെട്ടി കൊലപ്പെടുത്തി

ബെംഗളൂരു: കർണാടകയിലെ തുമകുരു ജില്ലയിൽ ദളിത് സംഘർഷ സമിതി (ഡി.എസ്.എസ്.) നേതാവിനെ ഒരു സംഘം ആളുകൾ വെട്ടിക്കൊലപ്പെടുത്തി.

നരസിംഹമൂർത്തി എന്ന കുറി മൂർത്തിയാണ്    കൊല്ലപ്പെട്ടത്. തുമകുരുവിലെ ഗുബ്ബി ഗ്രാമത്തിൽ ഗവ. ജൂനിയർ കോളേജിന് സമീപത്തെ ചായക്കടക്ക് മുമ്പിൽ ഇന്നലെയാണ് സംഭവം. ആയുധങ്ങളുമായി എത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സാക്ഷികൾ പോലീസിനോട് പറഞ്ഞു . പോലീസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര മരിച്ച ദളിത് നേതാവിന്റെ ബന്ധുക്കളെ കണ്ട് അനുശോചനം അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ പ്രതികളെ എത്രയും വേഗം പിടികൂടുമെന്ന് അദ്ദേഹം ബന്ധുക്കൾക്ക് ഉറപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts