നഴ്സറി സ്കൂളിൽ ടീ ടൈമിൽ കഴിക്കാൻ കൊണ്ട് വന്നത് മദ്യം

നഴ്സറി സ്കൂളിലെ ടീ ടൈമില്‍ കഴിക്കാനായി കുട്ടികള്‍ ചെറുവിഭവങ്ങളും ജ്യൂസുമൊക്കെ കൊണ്ടുവരുന്നത് എല്ലാ നാട്ടിലും പതിവുള്ള ഒന്നാണ്.

ഇങ്ങിനെ കൊണ്ടവരുന്ന വിഭവങ്ങള്‍ കുട്ടികള്‍ പരസ്പരം പങ്കുവെക്കുകയും ചെയ്യും. എന്നാല്‍, കൂട്ടുകാര്‍ക്ക് പങ്കുവെക്കാനായി മദ്യം കൊണ്ടുവരുന്ന സംഭവം ലോകത്തുതന്നെ ആദ്യമായിട്ടായിരിക്കും.

അമേരിക്കയിലെ മിഷിഗനിലെ ഗ്രാന്‍ഡ് റിവര്‍ അക്കാദമിയിലാണ് സംഭവം. ടീ ടൈമില്‍ ഒരുകുട്ടി മറ്റുള്ളവര്‍ക്ക് കടലാസുകപ്പില്‍ എന്തോ ഒഴിച്ചുകൊടുക്കുന്നത് അധ്യാപികയുടെ ശ്രദ്ധയിൽ പെട്ടു. പരിശോധിച്ചപ്പോഴാണ് മനസിലായത് മെക്സിക്കന്‍ മദ്യമായ ടെക്വിലയാണ് അതെന്ന്.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

ചവര്‍പ്പില്ലാത്ത മദ്യമായതിനാല്‍ അതിനകം നാലുകുട്ടികള്‍ കടലാസുകപ്പില്‍ പകര്‍ന്ന മദ്യം കഴിച്ചിരുന്നു. സ്കൂൾ അധികൃതര്‍ ഉടനെ വൈദ്യ സഹായം തേടുകയും രക്ഷിതാക്കളെ വിവരം അറിയിക്കുകയും ചെയ്തു.

ഭയന്നാണ് സ്കൂളില്‍ ഓടിയെത്തിയതെന്ന് അലക്സിസ് സ്മിത്ത് എന്ന രക്ഷിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഇവരുടെ മകള്‍ മദ്യം കഴിച്ചിരുന്നു. മകള്‍ മത്തുപിടിച്ച അവസ്ഥയിലായിരുന്നുവെന്നും അലക്സിസ് പറഞ്ഞു.

ഓരോ കുട്ടിയും എന്താണ് കൊണ്ടുവരുന്നതെന്ന് പരിശോധിക്കുക അസാധ്യമാണെന്ന് സ്കൂളധികൃതര്‍ പറഞ്ഞു. രക്ഷിതാക്കള്‍ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണമെന്നും മദ്യം സ്കൂളില്‍ കൊണ്ടുവന്ന കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും സ്കൂൾ അധികൃതര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി
[masterslider id="10"]

Related posts