ബെംഗളൂരു യൂണിവേഴ്സിറ്റിയുടെ കോൺവൊക്കേഷൻ മാറ്റിവച്ചു

ബെംഗളൂരു: യൂണിവേഴ്‌സിറ്റിയുടെ 56-ാമത് വാർഷിക ബിരുദദാനച്ചടങ്ങ് മാറ്റിവച്ചു, മാറ്റിവച്ച ചടങ്ങ് ഏപ്രിൽ അവസാന വാരം നടക്കാനാണ് സാധ്യത. കോൺവൊക്കേഷന്റെ തീയതിയും സ്ഥലവും ഉടൻ അറിയിക്കുമെന്ന് സർവകലാശാലയിൽ നിന്നുള്ള പ്രസ്താവനയിൽ പറഞ്ഞപ്പോൾ, ചടങ്ങ് ഏപ്രിൽ 29 ന് നടക്കുമെന്നാണ് വൃത്തങ്ങൾ അറിയിച്ചത്. എന്നാൽ ഔദ്യോകികമായി ഉറപ്പിച്ചിട്ടില്ല.

  സഹായം തരാൻ അറബി വരും, പക്ഷേ പെണ്ണുങ്ങളുടെ കൂടെ വരുന്നത് അസൈനാർ! 'അറബി അസൈനാർ' ഒടുവിൽ വലയിൽ

നേരത്തെ ഏപ്രിൽ 8 ന് കോൺവൊക്കേഷൻ നിശ്ചയിച്ചിരുന്നു, എന്നാൽ രണ്ടാഴ്ചയിലേറെയായി സർവകലാശാല തലപ്പത്ത് ആളില്ലാഞ്ഞതിനാലാണ് തീയതി മാറ്റിവയ്ക്കേണ്ടി വന്നത്.

പ്രൊഫ.കെ.ആർ.വേണുഗോപാലിന്റെ നിയമനം മാർച്ച് 16ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു എന്നാൽ വേണുഗോപാലിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത് ഈ ആഴ്ച ആദ്യം ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തതോടെയാണ്. കൺവൻഷൻ മാറ്റിവെക്കാനുള്ള നിർദേശം ഗവർണർ അംഗീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ബിടെക് വിദ്യാർത്ഥി ഹോസ്റ്റലിന്റെ ഒൻപതാം നിലയിൽ നിന്ന് വീണ് മരിച്ചു; ദുരൂഹത ആരോപിച്ച് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us