ഓർഡർ ചെയ്തത് പ്രഷർ മോണിറ്റർ കിട്ടിയതോ??

ആലുവ : ഓണ്‍ലൈന്‍ വഴി പ്രഷര്‍ മോണിറ്റര്‍ ഓര്‍ഡര്‍ ചെയ്ത ആലുവ സ്വദേശിക്ക് കിട്ടിയത് ഇഷ്ടിക.

ഓണ്‍ലൈന്‍ വ്യാപാര സൈറ്റിലൂടെ പണമടച്ച്‌ ഓര്‍ഡര്‍ ചെയ്ത ശേഷം അഞ്ചാം ദിവസം കയ്യില്‍ കിട്ടിയ പാഴ്സല്‍ പാക്കറ്റ് തുറന്നപ്പോഴാണ് പ്രഷര്‍ മോണിറ്ററിനു പകരം ഇഷ്ടിക കണ്ടത്.

ആലുവ സ്വദേശിയായ അബ്ദുള്‍ റഹ്മാനാണ് പ്രഷര്‍ മോണിറ്ററിനു പകരം ഇഷ്ടിക ലഭിച്ചത്.Dr .മോര്‍പെന്‍ കമ്പനിയുടെ ബ്ലഡ് പ്രഷര്‍ മോണിറ്ററാണ് ഒരാഴ്ച്ച മുന്‍പ് അബ്ദുള്‍ റഹ്മാന്‍ ഓര്‍ഡര്‍ ചെയ്തത്. ഇതിനായി 970 രൂപ ഓണ്‍ലൈന്‍ വഴി അടയ്ക്കുകയും ചെയ്തിരുന്നു.

  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു

5 ദിവസത്തിനു ശേഷം ഓണ്‍ലൈന്‍ വ്യാപാര കമ്പനിയുടെ പ്രതിനിധി പാഴ്സല്‍ പാക്കറ്റ് കൈമാറി.കലൂരില്‍ അബ്ദുള്‍ റഹ്മാന്‍ നടത്തിവരുന്ന കമ്പ്യൂട്ടർ വ്യാപാര സ്ഥാപനത്തിന്‍റെ വിലാസത്തില്‍ ഓര്‍ഡര്‍ ചെയ്തിരുന്നതിനാല്‍ ഇവിടെയാണ് എത്തിച്ചു നല്‍കിയത്. പതിവായി പലതും ഇത്തരത്തില്‍ ഓര്‍ഡര്‍ ചെയ്ത് വാങ്ങാറുള്ളതിനാല്‍ കയ്യില്‍ കിട്ടിയ പാഴ്സല്‍ പാക്കറ്റ് അബ്ദുള്‍ റഹ്മാന്‍ ഉടന്‍ തുറന്നു നോക്കിയിരുന്നില്ല.

എന്നാല്‍ പിന്നീട് പാക്കറ്റ് തുറന്നപ്പോഴാണ് പ്രഷര്‍ മോണിറ്ററിനു പകരം ഇഷ്ടിക കണ്ടത്. ഉടന്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തില്‍ വിളിച്ച്‌ കാര്യം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിലാസത്തിലാണ് പാക്കറ്റ് കപ്പലില്‍ കയറ്റിയിരിക്കുന്നത്.

  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

കപ്പലില്‍ കയറ്റിയപ്പോള്‍ സംഭവിച്ച പിഴവായിരിക്കാമെന്നും ഓര്‍ഡര്‍ ചെയ്ത പ്രഷര്‍ മോണിറ്റര്‍ തന്നെ ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലെത്തുമെന്നും ഓണ്‍ലൈന്‍ വ്യാപാര സ്ഥാപന അധികൃതര്‍ അറിയിച്ചതായി അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
[masterslider id="10"]

Related posts