ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ അപകടങ്ങൾ കൂടുന്നു

ബെംഗളൂരു: അപകടങ്ങൾ പതിവായ ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ വാഹനങ്ങൾ ഇടിച്ചുതകർന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ വൈകുന്നു. വിവിധ വാഹനങ്ങൾ ഇടിച്ചു തകർന്ന കൈവരികൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇലക്ട്രോണിക് സിറ്റി ട്രാഫിക് പൊലീസ് പാലത്തിന്റെ ചുമതലയുള്ള ബാംഗ്ലൂർ എലിവേറ്റഡ് ടോൾവേ ലിമിറ്റഡിന് പലതവണ നിർദേശം നൽകിയിരുന്നെങ്കിലും തുടർനടപടികൾ ഇതുവരെയും ഉണ്ടായില്ല.

  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം

പാലത്തിൽ അറ്റകുറ്റപ്പണി നടത്തണമെങ്കിൽ ഗതാഗതം പൂർണമായി നിരോധിക്കണമെന്നാണ് ബിഇടിഎൽ നൽകുന്ന വിശദീകരണം. തകർന്ന ഭാഗങ്ങളിൽ എല്ലാം താത്കാലിക അറ്റകുറ്റ പണികൾ മാത്രമാണ് ബിഇടിഎൽ ചെയ്തത്. കൈവരികൾ ഇല്ലാത്ത റോഡിൽ അപകടങ്ങൾ പതിവായിട്ടും നടപടികൾ സ്വീകരിക്കാതെ മെല്ലെ പോക്ക് നയത്തിലാണ് ബിഇടിഎൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts