സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി അഞ്ച് സ്ത്രീകളടക്കം ഒമ്പത് പേർ മരിച്ചു

ROAD ACCIDENT

ബെംഗളൂരു: കർണാടകയിലെ കോപ്പൽ, കലബുറഗി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ അഞ്ച് സ്ത്രീകളടക്കം ഒമ്പത് പേർ മരിച്ചു.

കൊപ്പൽ ജില്ലയിലെ കനകഗിരി ടൗണിന് സമീപം നവാലിയിൽ, ഡ്രൈവറുടെ നിയന്ത്രണം വിട്ട് ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു. വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്.

  നിങ്ങളുടെ ഫോണിൽ ഇന്ന് സൈറൺ മുഴങ്ങിയോ? സൈലന്റാണെങ്കിലും നിലവിളിക്കും! കാരണം അറിയാൻ വായിക്കാം

50 വയസ്സിനു മുകളിൽ പ്രായമുള്ള യമനൂരപ്പ, അംബമ്മ, ഷെഹപ്പ, യമനപ്പ എന്നിവരാണ് മരിച്ചത്. യമനൂരപ്പയും അംബമ്മയും സംഭവസ്ഥലത്തും യമനപ്പയും ശേഷപ്പയും ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.

മറ്റൊരു അപകടത്തിൽ കലബുറഗി ജില്ലയിലെ അഫ്സൽപൂരിന് സമീപം വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നാല് സ്ത്രീകളും കാർ ഡ്രൈവറും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ഗണഗാപൂരിലെ ദത്താത്രേയ ക്ഷേത്ര ദർശനത്തിന് ശേഷം മഹാരാഷ്ട്രയിലേക്ക് പോകുകയായിരുന്നു ഇവർ. മരിച്ചവരുടെ പേരുവിവരങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആംബുലൻസ് ജീവനക്കാരുടെ അനാസ്ഥ: പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേർപെട്ട് ഗർഭപാത്രത്തിൽ കുടുങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വയനാട് ഫണ്ട് വിവാദം ഗുണം ചെയ്തു; സണ്ണി ജോസഫ്
[masterslider id="10"]

Related posts

Click Here to Follow Us