ചർച്ച് സ്ട്രീറ്റിൽ ഫോട്ടോ വിലക്കോ ? ഫോട്ടോയെടുത്ത യുവാക്കളുടെ പേരിൽ പോലീസ് കേസെടുക്കാനൊരുങ്ങി

ബെംഗളൂരു : ചർച്ച് സ്ട്രീറ്റിലെ പാതയിൽ പോലീസിന്റെ അപ്രഖ്യാപിത ഫോട്ടോ വിലക്ക്. കാഴ്ചകൾ കാണാനെത്തിയപ്പോൾ ഒന്നിച്ചു നിന്ന് ഫോട്ടോയെടുക്കാൻ ശ്രമിച്ച യുവാക്കളുടെ പേരിൽ പോലീസ് കേസെടുക്കാനൊരുങ്ങി. ഫോട്ടോകൾ പകർത്തിയത് കേസെടുക്കാൻ വകുപ്പുള്ള കുറ്റമാണെന്നു പറഞ്ഞ് ഇവരെ സ്ഥലത്തുണ്ടായിരുന്ന മൂന്നു പോലീസുകാർ പിടികൂടി കബൺ പാർക്ക് പോലീസ് സ്റ്റേഷനിലെത്തിച്ചു.

  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും

നഗരത്തിലെ ഒരു കോളേജിൽ പഠിക്കുന്ന ബിരുദ വിദ്യാർഥിയായ എൽ. യാഷസും നാല് കൂട്ടുകാരെയുമാണ് പോലീസ് ഭീഷണി പെടുത്തിയത്.ചർച്ച് സ്ട്രീറ്റിൽ കാഴ്ചകൾ കാണാനെത്തിയ ഇവരിൽ ഒരാളുടെ കൈയിലുണ്ടായിരുന്ന ക്യാമറ പുറത്തെടുത്ത് ഫോട്ടോകൾ പകർത്തുകയായിരുന്നു. ഉടനെ പോലീസുകാർ ഇടപെടുകയായിരുന്നു. ഫോട്ടോയെടുത്തതിന് കേസെടുക്കണമെന്നു പറഞ്ഞ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. പക്ഷേ, ചർച്ച് സ്ട്രീറ്റിൽ ഫോട്ടോയെടുക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിന് പോലീസിന് വ്യക്തമായ ഉത്തരമില്ലായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പതിവ് തെറ്റിക്കാതെ റിലീസിന് തൊട്ടുമുമ്പ് ക്ഷേത്രമുറ്റത്ത്; ധർമ്മസ്ഥലയിൽ ദർശനത്തിനെത്തി യാഷ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവില്‍ മഴ ശക്തമാകുന്നു; വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
[masterslider id="10"]

Related posts