വിവാഹവാഗ്ദാനം നൽകി പീഡനം;വിവാഹദിനത്തിൽ മലയാളിയെ നാടകീയമായി അറസ്റ്റ് ചെയ്തു.

ബെംഗളൂരു : കര്‍ണ്ണാടക സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കോഴിക്കോട് ഓര്‍ക്കാട്ടേരി സ്വദേശി അറസ്റ്റില്‍. ഓര്‍ക്കാട്ടേരി സ്വദേശി പുത്തന്‍ പുരയില്‍ ഇജാസ് ആണ് അറസ്റ്റിലായത്.ടാക്‌സി ഡ്രൈവറായ ഇജാസ് വിവിധ കേന്ദ്രങ്ങളില്‍ കൊണ്ടു പോയി യുവതിയെ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നുണ്ട്.

  നമ്മ മെട്രോ പർപ്പിൾ ലൈനിൽ അറ്റകുറ്റപ്പണി; സർവീസുകൾ വൈകി

യുവതിയുടെ പരാതി പ്രകാരം കര്‍ണ്ണാടക പൊലീസ് കോഴിക്കോട് ഓര്‍ക്കാട്ടേരിയിലെത്തിയാണ് പ്രതിയായ ഇജാസിനെ അറസ്റ്റ് ചെയ്തത്.

ഇജാസിന്റെ വിവാഹ ദിനമായ ഇന്നലെയാണ് അറസ്റ്റ് നടന്നത്. വിവാഹ ദിനത്തില്‍ കര്‍ണ്ണാടക പൊലീസ് എത്തിയത് നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ വികസന കുതിപ്പ്: അന്താരാഷ്ട്ര സ്റ്റേഡിയത്തിനും ദുരഭിമാനക്കൊല തടയാനുളള പുതിയ നിയമത്തിനും അംഗീകാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us