മാല മോഷ്ടിച്ചയാളെ പിന്തുടർന്ന് പിടികൂടി

ബെംഗളൂരു: റോഡിലൂടെ നടന്ന് പോയിരുന്ന സ്ത്രീയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ചയാളെ ഒരു എൽപിജി ഏജൻസിയിലെ ഡെലിവറി ജീവനക്കാരൻ പിന്തുടർന്ന് പിടികൂടി. മോഷ്ട്ടാവിനെ പിന്നീട് സോളദേവനഹള്ളി പോലീസിന് കൈമാറി.

വെള്ളിയാഴ്ച അതിരാവിലെ സ്ത്രീ, ഒരു വയസ്സുള്ള കുട്ടിയുമായി ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്ക് നടന്നുപോകുന്നതിനിടയിലാണ്  ഒരു ബൈക്ക് യാത്രക്കാരൻ അവരുടെ  40,000 രൂപ വിലമതിക്കുന്ന സ്വർണ്ണ ചെയിൻ തട്ടിയെടുത്തത്. സ്ത്രീ ഉച്ചത്തിൽ അലറി വിളിക്കുന്നത് കേട്ടാണ് എൽപിജി സിലിണ്ടറുകൾ കൊണ്ടുവരുന്ന വാഹനത്തിന്റ ഡ്രൈവർ രുദ്രേഷ് എത്തിയത്. 2 കിലോമീറ്റർ പിന്നാലെ ഓടിയാണ് പ്രതിയെ പിടിച്ചത്.  പ്രതി രുദ്രേഷിനെ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അയാളെ കീഴടക്കി പോലീസിൽ ഏൽപ്പിക്കുകയും സ്വർണ്ണ ചെയിൻ കണ്ടെടുക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്
[masterslider id="10"]

Related posts