നിധിതേടി വീടിനുള്ളിൽ 20 അടി താഴ്ച്ചയിൽ കുഴി; കുഴിയിൽ നിന്ന് പുറത്തെത്തിയ പാമ്പ് കടിച്ച് ​ദാരുണാന്ത്യം

മൈസൂരു; നാട്ടുകാരെ ഞെട്ടിച്ച് വീടിനുള്ളിൽ കണ്ടെത്തിയത് 20 അടി താഴ്ച്ചയുള്ള കുഴി. നിധി കണ്ടെത്താൻ വേണ്ടിയാണ് ഇത്തരത്തിൽ കുഴിയെടുത്തത്.

ഏകദേശം 20 അടി താഴ്ച്ചയോളമാണ് കുഴിക്കുള്ളത്. ചാമ്രാജ് ന​ഗറിലാണ് സംഭവം. ഇതേ കുഴി കുഴിക്കുമ്പോൾ പുറത്തുവന്ന പാമ്പിന്റെ കടിയേറ്റ് വീട്ടുടമ രാമണ്ണ മരിച്ചിരുന്നു.

  സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു

നിധി കൈവശമാക്കുവാനായി പ്രത്യേക പൂജകൾ രാമണ്ണയുടെ ഭാര്യ നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുഴിക്കായെടുത്ത മണ്ണുകൾ പോലും നീക്കം ചെയ്യാതെ മുറിക്കുള്ളിൽ കൂട്ടിയിട്ടിരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടത്തിൽ മരിച്ച മലയാളിയുടെ സ്വർണം കവർന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts