സംസ്ഥാനത്ത് ഇതുവരെയുള്ള കോവിഡ് മരണ നിരക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രി

ബെംഗളൂരു: കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് കോവിഡ് -19 മൂലം 37,000 ത്തിലധികം മരണങ്ങൾ സംഭവിച്ചതായി ആരോഗ്യ മന്ത്രി കെ സുധാകർ തിങ്കളാഴ്ച പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് -19 മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് സർക്കാറിന് എതിരെ ആരോപണങ്ങൾ ഉയർന്നതിനിടയിലാണ് മന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്.

സർക്കാർ ഡാറ്റ അനുസരിച്ച്, മാർച്ച് 2020 നും 2021 ഓഗസ്റ്റ് 31 നും ഇടയിൽ, 37,423 പേർക്ക് കോവിഡ് -19 കാരണം മരണം സംഭവിച്ചു എന്ന് ലെജിസ്ലേറ്റീവ് കൗൺസിലിലെ ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്

എന്നിരുന്നാലും, കോൺഗ്രസ് അംഗം പ്രകാശ് റാത്തോഡ് സർക്കാർ ഡാറ്റയെക്കുറിച്ച് ആശങ്ക ഉയർത്തി. “മരണങ്ങളുടെ എണ്ണം സർക്കാർ രേഖപ്പെടുത്തിയതിനേക്കാൾ വളരെ കൂടുതലാണെന്ന് എനിക്ക് ഉറപ്പുണ്ട്,” എന്ന് കോവിഡ് മരണ ഓഡിറ്റ് ആവശ്യപ്പെട്ട് അദ്ദേഹം ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!
[masterslider id="10"]

Related posts