രണ്ട് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ മാലിന്യക്കൂമ്പാരത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: വടക്കുപടിഞ്ഞാറൻ ബെംഗളൂരുവിലെ മഗഡി റോഡിൽ 80 ഫീറ്റ് റോഡിൽ കെ എൽ ലോകോളേജിന് സമീപം രണ്ട് ദിവസം പ്രായമായ ഒരു പെൺകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പോലീസ് കുഞ്ഞിനെ രക്ഷിക്കുകയും വാണി വിലാസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോൾ.

ചൊവ്വാഴ്ച രാത്രി 9 മണിയോടെ പ്രദേശവാസികളും വിദ്യാർത്ഥികളും ബ്രഹ്മദേവരഗുഡയിലെ കോളേജിന് മുന്നിലെ മാലിന്യക്കൂമ്പാരത്തിന് സമീപത്ത് നിന്നും കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് അവർ തിരച്ചിൽ നടത്തിയത്. ഉടൻ തന്നെ അവർ പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു.

  സിഗ്നലിൽ കാത്തുനിൽക്കെ ദുരന്തം: ബെംഗളൂരുവിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം

ബയദരഹള്ളി പോലീസ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം കുഞ്ഞിനെ രക്ഷിച്ചു. പോലീസ് കുട്ടിയെ വൃത്തിയാക്കി ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. “നവജാതശിശുവിനെ ഉപേക്ഷിച്ചതിന് അജ്ഞാതർക്കെതിരെ ഞങ്ങൾ കേസ് എടുത്തിട്ടുണ്ട്,” എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഔട്ടർ റിംഗ് റോഡിലെ വൈറ്റ് ടോപ്പിംഗ്: എതിർപ്പുമായി ഐ.ടി കമ്പനികൾ; ആവശ്യം ഇത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ
[masterslider id="10"]

Related posts