വൃദ്ധ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ

ബെംഗളൂരു: നെലമംഗലക്കടുത്തുള്ള വിശ്വേശ്വരപുരയിലെ വീടിനുള്ളിൽ വൃദ്ധന്റെയും ഭാര്യയുടെയും മൃതദേഹം വ്യാഴാഴ്ച വൈകിട്ട് കണ്ടെത്തി. വിശ്വേശ്വരപുര നിവാസികളായ മുനിയപ്പ (60), ഭാര്യ ലക്ഷ്മമ്മ (55) എന്നിവരെയാണ് വിഷം കഴിച്ചു ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

മുനിയപ്പ ഉന്തു വണ്ടിയിൽ ധാന്യങ്ങൾ വിറ്റായിരുന്നു ജീവിച്ചിരുന്നത്. ജൂലൈ 11 നാണ് അയൽവക്കക്കാർ ഈ ദമ്പതികളെ അവസാനമായി കണ്ടത്. വ്യാഴാഴ്ച ഇവരുടെ വീട്ടിൽ നിന്ന് അസഹനീയമായ ദുർഗന്ധം വന്നതിനാൽ അയൽക്കാർ വന്നു നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്, തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും ചെയ്തു.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

ലക്ഷ്മമ്മയ്ക്ക് ക്യാൻസർ ബാധിച്ചിരുന്നെന്നും അവർക്കുള്ള ചികിത്സക്ക് ആവശ്യമായ പണം ക്രമീകരിക്കാൻ ദമ്പതികൾക്ക് കഴിഞ്ഞില്ലെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts