നഗരത്തിൽ അന്തരീക്ഷ മലിനീകരണം 60% കുറഞ്ഞു.

ബെംഗളൂരു : നഗരത്തിൽ അന്തരീക്ഷ മലിനീകരണത്തിൻ്റെ തോത് 60% കുറഞ്ഞതായി കണക്കുകൾ. ലോക്ക് ഡൗണും കോവിഡ് കർഫ്യൂവും പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ മാറ്റം.

“സാധാരണ നഗരത്തിലെ എയർ ക്വാളിറ്റി ഇൻഡസ് 100 നോ തൊട്ട് താഴെയോ ആകാറാണ് പതിവ്, മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ഇത് മെച്ചപ്പെട്ടതാണ്” കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറി ശ്രീനിവാസുലു അറിയിച്ചു.

  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു

എ.ക്യൂ.ഐ 0 മുതൽ 50 വരെയുള്ളത് ഏറ്റവും മെച്ചപ്പെട്ടതായും 50 മുതൽ 100 വരെ മെച്ചപ്പെട്ടതായും ആണ് കണക്കാക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ എ.ക്യൂ.ഐ  80 മുതൽ 120 വരെയായിരുന്നു എന്നാൽ എന്നാൽ മെയ് മാസത്തിൽ അത് 30 മുതൽ 60 വരെയായി പുരോഗമിച്ചു.

സ്വകാര്യ വാഹനങ്ങളും ബി.എം.ടി.സി ബസുകളും സർവ്വീസ് നടത്താത്തതും വ്യവസായശാലകൾ നിർത്തിവച്ചതും അന്തരീക്ഷ മലിനീകരണം കുറഞ്ഞതിന് കാരണമായി കണക്കാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
[masterslider id="10"]

Related posts