ഗർഭിണിയായ വനിതാ പോലീസ് സബ് ഇൻസ്പെക്ടർ കോവിഡ് ബാധിച്ച് മരിച്ചു.

ബെംഗളൂരു:  കോലാർ ജില്ലയിൽ വനിത പോലീസ് സബ് ഇൻസ്പെക്ടർ ചൊവ്വാഴ്ച കോവിഡ് 19  ബാധിച്ചു മരിച്ചു. ഏഴുമാസം ഗർഭിണിയായിരുന്നു.

28 കാരിയായ ഷാമിലി കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന്   കോലാറിലെ ആർ‌ എം ജലപ്പ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് ദക്ഷിണ കന്നഡ പോലീസ് സൂപ്രണ്ട് ഇഷികേശ് സോൺവാനെ പറഞ്ഞു.

  ബെംഗളൂരു വിമാനത്താവള പാതയിലെ ഫ്ലൈഓവറിൽ താൽക്കാലിക ഗതാഗത നിയന്ത്രണം; യാത്രാ നിർദ്ദേശവുമായി അധികൃതർ

ദക്ഷിണ കന്നഡ ജില്ലയിലാണ് ഷാമിലിയെ നിയമിച്ചിരുന്നത്. “അവർ ഏഴുമാസം ഗർഭിണിയായിരുന്നു. ഗർഭിണി ആയിരുന്നതിനാൽ അവർക്ക്  വാക്സിനേഷൻ നൽകിയില്ല,” എന്ന് അദ്ദേഹം പറഞ്ഞു.

മരണത്തിൽ അനുശോചിച്ച് പോലീസ് ഡയറക്ടർ ജനറൽ പ്രവീൺ സൂദ് ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് കോവിഡിന് കീഴടങ്ങുന്ന പോലീസ് കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്  ഷാമിലി എന്ന് അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;
[masterslider id="10"]

Related posts