കോവിഡ് വർദ്ധനവ്; മലയാളി വിദ്യാർത്ഥികളോട് നാട്ടിലേക്ക് മടങ്ങാൻ നിർദ്ദേശം.

ബെംഗളൂരു : കോവിഡ് രണ്ടാം തരംഗം നഗരത്തെ ബാധിച്ചതിനാൽ നഗരത്തിലെ ഹോസ്റ്റലുകളിൽ താമസിക്കുന്ന മലയാളി വിദ്യാർത്ഥികളോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ട് ചില കോളേജുകൾ.

ബെംഗളൂരു സർവ്വകലാശാലയിലെ ജീവനക്കാർക്കും അധ്യാപകർക്കും കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് വിദ്യാർത്ഥികളോട് നാട്ടിലേക്ക് തിരിച്ചു പോകാൻ ചില മാനേജ്മെൻ്റുകൾ ആവശ്യപ്പെട്ടത്.

ഹാജർ നില ഒരു പരിഗണന വിഷയമല്ലാത്തതിനാൽ വീട്ടിൽ സുരക്ഷിതമായിരുന്ന് ക്ലാസുകളിൽ പങ്കെടുക്കാമെന്ന് അധ്യാപകർ അറിയിക്കുന്നു.

  സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും കൊടുങ്കാറ്റിനും മുന്നറിയിപ്പ്

മൂന്നാമത്തെ ടേം വ്യാഴാഴ്ച അവസാനിച്ചതിനാൽ ബാക്കി ക്ലാസുകൾ ഓൺ ലൈനിൽ പൂർത്തിയാക്കാനാണ് നിർദേശം.

സപ്ലിമെൻ്ററി പരീക്ഷയുള്ളവർക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ഹോസ്റ്റലിൽ തുടരാൻ അനുമതി നൽകിയിട്ടുണ്ട്.

ചില സെമസ്റ്റർ പരീക്ഷകൾ ഏപ്രിൽ 5 നാണ് തീരുമാനിച്ചിട്ടുള്ളത്.

 

റഗുലർ ക്ലാസുകൾ നിർത്തി ഓൺലൈൻ ക്ലാസുകളിലേക്ക് മാറാനുള്ള തീരുമാനത്തിലാണ് ഭൂരിഭാഗം കോളേജുകളും സർവ്വകലാശാലകളും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പക്ഷിപ്പനി ഭീതി വർദ്ധിക്കുന്നു: 50-ലധികം മയിലുകൾ ചത്തു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനേക്കലിൽ തറക്കല്ലിട്ട് മുഖ്യമന്ത്രി
[masterslider id="10"]

Related posts