കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഇനിയുമൊരു ലോക്ക് ഡൗൺ ഉണ്ടാകും:ബി.ബി.എം.പി.

ബെംഗളൂരു : നഗരത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു എങ്കിലും അകലം പാലിക്കൽ, മുഖാവരണം എന്നീ നിർദ്ദേശങ്ങൾ ഒരു കാരണവശാലും ലംഘിക്കരുത് എന്ന് ബി.ബി.എം.പി.

ചെറിയൊരു വീഴ്ച പോലും വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്താൻ കാരണമാകും, അയൽ സംസ്ഥാനങ്ങളായ കേരളം, ആന്ധ്ര, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്.

  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...

നഗരത്തിൽ പ്രതിദിന കോവിഡ് കേസുകൾ 200 ആയി കുറഞ്ഞിട്ടുണ്ട് ,ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ ഇനിയും കർശന നടപടി എടുക്കേണ്ടി വരും ബി.ബി.എം.പി.കമ്മീഷണർ മഞ്ജുനാഥ പ്രസാദ് അറിയിച്ചു.

അതേ സമയം കർണാടകയിൽ ഇനി ലോക്ക് ഡൗൺ ഉണ്ടാകില്ലെന്ന് ആരോഗ്യ മന്ത്രി ഡോ: സുധാകർ അറിയിച്ചു.

ബി.ബി.എം.പി.മുന്നറിയിപ്പിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അയൽ സംസ്ഥാനങ്ങളിലെ കോവിഡ് വർദ്ധന കർണാടകയെ സാരമായി ബാധിക്കില്ല.

ഇപ്പോൾ ലോക്ക്ഡാൺ ഏർപ്പെടുത്തുന്നതിനേ കുറിച്ച് സർക്കാറിന് യാതൊരു ആലോചനയും ഇല്ല എന്നും മന്ത്രി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
[masterslider id="10"]

Related posts