നഗരത്തിലെ ഹോട്ടലുകൾ സുരക്ഷാവീഴ്ചകൾ പരിഹരിക്കുന്നതിൽ താത്പര്യം കാട്ടുന്നില്ല: ഗരുഡ ഫോഴ്‌സ്

ബെംഗളൂരു: നഗരത്തിലെ 45 വൻകിട ഹോട്ടലുകളിലും തീവ്രവാദത്തെ ചെറുക്കാനുള്ള സുരക്ഷാ മുൻകരുതലുകളില്ലെന്ന് സെന്റർ ഫോർ കൗണ്ടർ ടെററിസം ഡയറക്ടർ ബ്രിഗേഡിയർ എസ്. ബുബേഷ് കുമാർ പറഞ്ഞു.

നഗരത്തിൽ ഹോസ്പിറ്റാലിറ്റി മേഖലയിലെ സുരക്ഷാഭീഷണി സംബന്ധിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019-ലെ തീവ്രവാദ ആക്രമണങ്ങളിൽ അധികവും ഹോട്ടലുകൾ കേന്ദ്രീകരിച്ചായിരുന്നു.

  ഇഡി വാഹനം ആക്രമിച്ച സംഭവം: മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി; മ്യൂസിയം എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടിക്ക് സാധ്യത

തീവ്രവാദികൾ പ്രധാനമായും ഉന്നംവെക്കുന്നത് ഹോട്ടലുകളാണെങ്കിലും സംസ്ഥാനത്തെ ഹോസ്പിറ്റാലിറ്റിമേഖലയിലെ സുരക്ഷയിൽ അലംഭാവമാണുള്ളത്. ബെംഗളൂരുവിലെ പല ഹോട്ടലുകളിലും സുരക്ഷാ മുൻകരുതലുകൾ ഇല്ലെന്നുമാത്രമല്ല, സുരക്ഷാവീഴ്ചകൾ പരിഹരിക്കുന്നതിൽ താത്പര്യം കാട്ടുന്നില്ലെന്ന് തീവ്രവാദവിരുദ്ധ സേനയായ ഗരുഡ ഫോഴ്‌സ്‌ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

ഹോട്ടലുകളിലെ സുരക്ഷാസംവിധാനങ്ങൾ നവീകരിക്കുന്നതിന് ആഭ്യന്തരസുരക്ഷാവിഭാഗം സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമായാണ് സെമിനാർ നടത്തിയതെന്ന് എ.ഡി.ജി.പി. ഭാസ്കർ റാവു വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് പോകുകയാണോ? പാൽചുരം വഴി വലിയ വണ്ടികൾ വിടില്ല; വഴിയറിയാം...
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts