കർഷക സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി സമരാനുകൂലികൾ

ന്യൂഡൽഹി: സമര സംഘടനാ നേതാക്കളും കേന്ദ്രസർക്കാരും തമ്മിൽ നിരവധി തവണ ചർച്ചകൾ നടത്തിയെങ്കിലും സമരക്കാരെ വിശ്വാസത്തിലെടുക്കാൻ ഇനിയും കേന്ദ്രസർക്കാരിന് കഴിഞ്ഞിട്ടില്ല.

തിങ്കളാഴ്ച നടക്കാനിരിക്കുന്ന ചർച്ച കൂടി പരാജയപ്പെട്ടാൽ സമരംകൂടുതൽ ശക്തമാക്കാനും രാജ്യമാകെ വ്യാപിപ്പിക്കാനും ആണ് സമര സംഘടന നേതാക്കളുടെ ആലോചന.

കാർഷിക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുന്നതിൽ കുറഞ്ഞൊന്നും സ്വീകാര്യമല്ലെന്ന നിലപാടിലാണ് സമരം തുടരുന്ന സംഘടനകൾ. കാർഷികോൽപ്പന്നങ്ങൾക്ക് നിയമസാധുതയുള്ള താങ്ങുവില ഉറപ്പാക്കുന്ന കാര്യത്തിലും കേന്ദ്രസർക്കാർ തീരുമാനമെടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

  ചിന്നസ്വാമി സ്റ്റേഡിയത്തിലെ സീറ്റുകളുടെ എണ്ണം 20,000 വർദ്ധിപ്പിക്കാൻ പദ്ധതി: ഡി.കെ. ശിവകുമാർ

തിങ്കളാഴ്ച നടക്കുന്ന ചർച്ചയുടെ പരിണിത ഫലം ആയിരിക്കും തുടർന്നുള്ള സമരങ്ങളുടെ ഗതി നിർണയിക്കുക എന്ന് ജയ് കിസാൻ ആന്തോളൻ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എനിക്കൊപ്പം സഭയിൽ ശോഭേച്ചിയും വേണം'; ശോഭ സുരേന്ദ്രനെ ന്യായീകരിച്ച് അഖിൽ മാരാർ; അനിയനും ചേച്ചിയും തോക്കുമെന്ന് കമൻ്റുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us