തലച്ചോറിനെ ബാധിക്കുന്ന പുതിയ രോഗം അമേരിക്കയില്‍ പടർന്ന് പിടിക്കുന്നു

വാഷിങ്ടൺ: തലച്ചോറിനെ ബാധിക്കുന്ന പുതിയ രോഗം അമേരിക്കയില്‍ പടർന്ന് പിടിക്കുന്നു. കോവിഡ് മഹാമാരി വിതച്ച ആശങ്കകള്‍ ഒഴിയുന്നതിന് മുമ്പ് കൊറോണ വൈറസിന്റെ പുതിയ വകഭേദം ലോകത്ത് പടര്‍ന്നു പിടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

എന്നാൽ ഇതിന് പിന്നാലെ തലച്ചോറിനെ ബാധിക്കുന്ന പുതിയ രോഗമാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തലച്ചോറിനെ ബാധിക്കുന്ന പ്രൈമറി അമീബോ മെനിഞ്ചാലിറ്റീസെന്ന രോഗം അമേരിക്കയില്‍ പടര്‍ന്ന് പിടിക്കുകയാണ്.

നൈഗ്ലേറിയ ഫൗലേറിയെന്ന തലച്ചോറിനെ കാര്‍ന്നു തിന്നുന്ന അമീബയാണ് രോഗകാരണം. നോര്‍ത്ത് അമേരിക്കയില്‍ ആദ്യമായി കണ്ടെത്തിയ രോഗം ഇപ്പോള്‍ ദക്ഷിണ അമേരിക്കയിലും കൂടുതല്‍ പേരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നൈഗ്ലേറിയ ഫൗലേറി ശുദ്ധജലത്തിലും മണ്ണിലുമാണ് കാണപ്പെടുന്നത്.

  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്

നീന്തുകയും വെള്ളത്തില്‍ ഡൈവ് ചെയ്യുകയും ചെയ്യുന്നവരിലായിരുന്നു അദ്യം അമീബയുടെ സാന്നിധ്യം കണ്ടെത്തിയത്. മൂക്കിലൂടെ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്ന അമീബ തലച്ചോറിലെത്തുന്നു. ആദ്യ ലക്ഷണം ക്ഷീണവും തളര്‍ച്ചയുമാണ്.

തലവേദന, നെഞ്ചുവേദന, പനി തുടങ്ങിയവയും രോഗലക്ഷണങ്ങളാണ്. ജലമലിനീകരണമാണ് അമീബ പടരാനുള്ള വലിയ കാരണങ്ങളിലൊന്ന്. വൃത്തിഹീനമായ സ്വിമ്മിങ്ങ് പൂളുകളിലും അമീബയെ കാണപ്പെടുന്നതായി ആരോഗ്യ വകുപ്പ് പറഞ്ഞു.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

അടുത്തിടെ ആറു വയസുകാരന്‍ രോഗം ബാധിച്ച് മരിച്ചു. നിലവില്‍ വെള്ളത്തിലൂടെയാണ് രോഗം പടരുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നത് പഠന വിധേയമാക്കിയിരിക്കുകയാണ്. നിലവില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts