ഓണം സ്പെഷൽ;കർണാടക ആർ.ടി.സി.റിസർവേഷൻ ആരംഭിച്ചു.

ബെംഗളൂരു : കേരളത്തിലേക്കും തിരിച്ചുമുള്ള ഓണ സ്പെഷൽ സർവീസുകൾ കേരള ആർ.ടി.സി പ്രഖ്യാപിച്ചതിന് പിന്നാലെ കർണാടക ആർ.ടി.സിയും സ്പെഷൽ സർവീസുകൾക്കുള്ള റിസർവേഷൻ ആരംഭിച്ചു.

ആഗസ്റ്റ് 24 മുതൽ ഉള്ള കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാം.

https://m.ksrtc.in

മുകളിൽ കൊടുത്ത വെബ് സൈറ്റിൽ നിന്നോ നഗരത്തിലെ വിവിധ ബുക്കിംഗ് കൗണ്ടറുകളിൽ നിന്നോ ടിക്കറ്റ് ഉറപ്പാക്കാം.

  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ

കേരള സർക്കാറിൻ്റെ കോവിഡ് ജാഗ്രത പോർട്ടലിൽ റെജിസ്റ്റർ ചെയ്തതിന് ശേഷം മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ, പാസിൻ്റെ കോപ്പി കണ്ടക്ടറെ കാണിച്ചിരിക്കണം, പാസ് ഇല്ലെങ്കിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല.

എ.സി. ബസുകളും സ്ലീപ്പർ ബസുകളും നോൺ എ സി ബസുകളും ഓണ സർവീസിനായി കർണാടക ആർ.ടി.സിയുടെ പട്ടികയിൽ ഉണ്ട്.

ലോക്ക് ഡൗൺ ആദ്യഘട്ടം അവസാനിച്ചപ്പോൾ കർണാടക ആർ.ടി.സി സമീപ സംസ്ഥാനങ്ങളോട് ബസ് സർവീസ് നടത്താൻ അനുമതി ആരാഞ്ഞിരുന്നു. കേരളം ഈ ആവശ്യത്തോട് മുഖം തിരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോഴിയും ആട്ടിറച്ചി മാലിന്യവും നീക്കാൻ പുതിയ ഫീസ്:
[masterslider id="10"]

Related posts