നഗരത്തിൽ 10,000 കടന്ന് കണ്ടെയ്ൻമെന്റ് സോണുകൾ

ബെംഗളൂരു: നഗരത്തിൽ ദിവസേന കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം കൂടുകയാണ്.

ബെംഗളൂരു കോർപ്പറേഷനിലെ 198 വാർഡുകളിലും കോവിഡ് പടർന്നു കഴിഞ്ഞു.

നിലവിൽ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം 10,978 ആയി.

കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ പുതിയ രോഗികളുടെ എണ്ണം 2000 ന് മുകളിൽ ആണ്.

ശനിയാഴ്ച 2036 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ

രോഗികൾ 43,499 ആയി കൂടി. ബെംഗളൂരു സൗത്തിലാണ് കൂടുതൽ രോഗികളുള്ളത്.

മരണവും ഉയർന്ന നിലയിലാണ്.ഇന്നലെ നഗരത്തിൽ 30 പേർ മരിച്ചു. ആകെ കോവിഡ് മരണം 863.

2.8 ശതമാനമാണ് മരണനിരക്ക്. രോഗമുക്തിനിരക്ക് കൂടുന്നുണ്ട് എന്നതാണ് ഏക ആശ്വാസം. 38 ശതമാനമാണ് രോഗമുക്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ തെരുവ് നായയെ വടിവാൾ ഉപയോഗിച്ച് ആക്രമിച്ചു! ഭയാനകമായ സിസിടിവി ദൃശ്യം കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts