മാധ്യമപ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചു; മുൻനിര നേതാക്കളുമായി സമ്പർക്കമുണ്ടായെന്ന് സംശയം.

ബെം​ഗളുരു: മാധ്യമപ്രവർത്തകന് കോവിഡ്, കർണാടകത്തിൽ മുഖ്യമന്ത്രിയും എം.എൽ.എ.മാരും പങ്കെടുത്തയോഗം റിപ്പോർട്ട് ചെയ്യുകയും മന്ത്രിമാരുമായി അഭിമുഖം നടത്തുകയുംചെയ്ത മാധ്യമപ്രവർത്തകന് കോവിഡ് -19 സ്ഥിരീകരിച്ചു.

ഇക്കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്നുനടത്തിയ പരിശോധനയിലാണ്‌ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇദ്ദേഹത്തിന്റെ കുടുംബത്തെ സമ്പർക്കവിലക്കിലാക്കി കഴിഞ്ഞു.

എന്നാൽ ന​ഗരത്തിലെ മറ്റ് പത്രപ്രവർത്തകരുമായും മന്ത്രിമാരുമായും ഇദ്ദേഹം നിരന്തരം സമ്പർക്കത്തിലുണ്ടായിരുന്നതായാണ് കണ്ടെത്തൽ. വെള്ളിയാഴ്ച നഗരത്തിലെ എം.എം.എ.മാർ പങ്കെടുത്ത യോഗം റിപ്പോർട്ട് ചെയ്യാനടക്കം ഇദ്ദേഹം എത്തിയിരുന്നു എന്നാണ് കണ്ടെത്തിയത്.

  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത

ഇതുവരെയായി ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവരെ പൂർണമായി കണ്ടെത്താൻ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് എന്ന് അധികൃതർ വ്യക്തമാക്കി.

കൂടാതെ നിലവിൽ ഇദ്ദേഹവുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടെന്ന് കണ്ടെത്തിയാൽ ജനപ്രതിനിധികൾ ഉൾപ്പെടെ ക്വാറന്റീനിൽ പോകേണ്ട സാഹചര്യമാണുള്ളത്.

അധികം വൈകാതെ മാധ്യമപ്രവർത്തകന്റെ സമ്പർക്കപ്പട്ടിക ഉടൻ പുറത്തുവിടുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരപ്പന അഗ്രഹാരയിൽ തടവുകാരെ പൂട്ടാൻ ഡിജിറ്റൽ നിരീക്ഷണം; ‘പ്രിസണേഴ്‌സ് ട്രാക്കിങ് മൂവ്‌മെന്‍റ് സിസ്റ്റം’ നിലവിൽ വന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാർ ശ്രദ്ധിക്കുക! പ്രധാനമന്ത്രി ഇന്ന് ബെംഗളൂരുവിൽ; കനകപുര റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ
[masterslider id="10"]

Related posts