കോവിഡ്-19;നഗരത്തിൽ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി.

Commissioner Bhaskar rao

ബെംഗളൂരു: ബെംഗളൂരുവിൽ കോവിഡ് വൻതോതിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ മാർഗനിർദേശങ്ങളുമായി സിറ്റി പോലീസ് കമ്മിഷണർ.

എല്ലാവരും സർക്കാർ നിദ്ദേശിച്ചിട്ടുള്ള രീതിയിൽ മാസ്ക് ധരിക്കണമെന്നും മറ്റുള്ളവരുമായി ഒരുമീറ്റർ അകലം പാലിക്കണമെന്നും കമ്മിഷണർ ഭാസ്കർ റാവു ഉത്തരവിറക്കി.

നിർദേശങ്ങൾ അനുസരിക്കാത്തവർക്കെതിരേ ക്രിമിനൽ കേസെടുക്കുമെന്നും പറഞ്ഞു.

20 ആളുകളിൽ ഇൻഡോർ പരിപാടികളിൽ കൂടാൻ പാടില്ല. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  '80% കർഷകരും അനുകൂലം'; 18,133 കോടിയുടെ ഗ്രേറ്റർ ബെംഗളൂരു ടൗൺഷിപ്പ് പദ്ധതിയുമായി മുന്നോട്ട്; ഡി.കെ. ശിവകുമാർ

മാസ്കില്ലാതെ പുറത്തിറങ്ങുന്നവരെ പിടികൂടാൻ ബി.ബി.എം.പി. മാർഷലുകളെ നിയോഗിച്ചിട്ടുണ്ട്. നഗരത്തിൽ പുറത്തിറങ്ങുന്നവരിൽ പകുതിയോളംപേരും മാസ്ക് ധരിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

ലോക്കൽ പോലീസിന്റെ സഹായത്തോടെയാണ് മാസ്ക് ധരിക്കാത്തവരെ പിടികൂടുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചമുതലാണ് മാർഷലുകൾ പരിശോധനയ്ക്കിറങ്ങിയത്.

ഇതിനോടകം ഒട്ടേറെപേരിൽനിന്ന് പിഴ ഈടാക്കി. പാർക്കുകളിലും തടാകങ്ങളുടെ കരകളിലുമെത്തുന്നവരെ കർശനമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; ഗൃഹനാഥന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയ്‌യുടെ ജയം പ്രവചിച്ച ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് ഇനി മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി; വിജയ്‌യുടെ 'രഹസ്യ ശിൽപി' ആരെന്ന് അറിയാം
[masterslider id="10"]

Related posts