കെ.ജി.എഫ് ഖനിയില്‍ അപകടത്തില്‍ പെട്ട് 3 പേര്‍ മരിച്ചു.

ബെംഗളൂരു: രാജ്യത്തെ പ്രശസ്തമായ കോലാര്‍ ഗോള്‍ഡ്‌ ഫീല്‍ഡ്സ്  (കെ.ജി.എഫ് -കോലാര്‍ സ്വര്‍ണ ഖനികള്‍)ല്‍ അപകടത്തില്‍ പെട്ട് 3 യുവാക്കള്‍ മരിച്ചു.

ഇന്നലെ രാത്രി ഇരുമ്പ് സാധനങ്ങള്‍ മോഷ്ട്ടിക്കാന്‍ വേണ്ടി ഖനിക്ക് അകത്തേക്ക് കടന്ന യുവാക്കള്‍ ആണ് മരിച്ചത്,ബാലന്‍സ് നഷ്ട്ടപ്പെട്ട് ഇവര്‍ ഖനികളിലെ താഴ്ചയിലേക്ക് വീഴുകയായിരുന്നു.

ശുദ്ധവായു ലഭിക്കാത്ത സ്ഥലത്ത് ശ്വാസം മുട്ടിയാണ് ഇവര്‍ മരിച്ചത്,കഴിഞ്ഞ ഏഴു മണിക്കൂര്‍ നീണ്ട പ്രയത്നത്തിനു ഒടുവില്‍ 2 മൃതദേഹങ്ങള്‍ പുറത്തെടുത്തു,മൂന്നാമത്തേത് പുറത്ത് എടുക്കാന്‍ ഉള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ് എന്ന് പോലീസ് അറിയിച്ചു.

  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്

ഒരുകാലത്ത് സ്വര്‍ണത്തിന്റെ വന്‍ നിക്ഷേപം ഉണ്ടായിരുന്ന ഖനി ആണ് ബെംഗളൂരുവില്‍ നിന്നും നൂറു കിലോമീറ്റെര്‍ അകലെയുള്ള കെ ജി എഫ്.

വര്‍ഷങ്ങളായി ഖനനം നിര്തിവച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts