കൊഹ്ലിക് ഡബിള്‍ ,ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍

ഇരട്ട സെഞ്ച്വറി നേടിയ ക്യാപ്ടന്‍ വിരാട് കൊഹ്ലിയുടെയും സെഞ്ച്വറി നേടിയ ആര്‍. അശ്വിന്റെയും ബാറ്റിംഗിന്റെ പിന്‍ബലത്തില്‍ വെസ്റ്റ്‌ഇന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. രണ്ടാം ദിനം ഇന്ത്യ 8ന് 566 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 302/4 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. തലേന്നത്തെ പോലെ തന്നെ വിന്‍ഡീസ് ബൗളര്‍മാരെ സമര്‍ത്ഥമായി നേരിട്ട കൊഹ്ലിയും അശ്വിനും രാവിലെ ഇന്ത്യന്‍ ഇന്നിംഗ്സ് പ്രശ്നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടു പോയി. വ്യക്തിഗത സ്കോര്‍ 143ല്‍ ഇന്നലെ ബാറ്റിംഗ് തുടങ്ങിയ കൊഹ്ലി അധികം വൈകാതെ 150ഉം തൊട്ടുപിന്നാലെ ഡബിള്‍ സെഞ്ച്വറിയും നേടി. 281 പന്ത് നേരിട്ടാണ് കൊഹ്ലി തന്റെ ഡബിള്‍ സെഞ്ച്വറി തികച്ചത്. എന്നാല്‍ ഡബിള്‍സെഞ്ചവറി നേടി ഉടന്‍ തന്നെ കൊഹ്‍ലിയെ ഗബ്രിയേല്‍ ക്ലീന്‍ ബൗള്‍ഡ് ആക്കി. 283 പന്ത് നേരിട്ട് 24 ഫോറുള്‍പ്പെട്ടതായിരുന്നു കൊഹ്ലിയുടെ ഇന്നിംഗ്സ്. വിദേശരാജ്യത്ത് ഒരു ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ആദ്യമായാണ് ഇരട്ടസെഞ്ചുറി നേടുന്നത്. കൊഹ്ലി പോയ ശേഷവും നന്നായി ബാറ്റിംഗ് തുടര്‍ന്ന അശ്വിന്‍ വൃദ്ധിമാന്‍ സാഹയ്ക്കൊപ്പം ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തി. സാഹയെ (40)ബ്രാത്ത്വെയ്റ്റിന്റെ പന്തില്‍ ഡോവ്രിച്ച്‌ സ്റ്റമ്ബ് ചെയ്ത് പുറത്താക്കിയെങ്കിലും പിന്നീടെത്തിയ അമിത് മിശ്ര അശ്വിന് മികച്ച പിന്തുണ നല്‍കി. അശ്വിന്‍ 100ഉം ഇന്ത്യ 500 ഉം ഒന്നിച്ചാണ് കടന്നത്. തന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറി കുറിച്ച്‌ മുന്നേറുകയായിരുന്ന അശ്വിനെ (113) ബ്രാത്ത്വയ്റ്റിന്റെ പന്തില്‍ ഗബ്രിയേല്‍ പിടിച്ചാണ് പുറത്താക്കിയത്. 253 പന്ത് നേരിട്ട് അശ്വിന്‍ 12 ഫോറും നേടി. തുടര്‍ന്ന് അമിത് മിശ്ര (53) അര്‍ദ്ധ സെഞ്ച്വറി നേടി. മിശ്ര പുറത്തായ ഉടനെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 2 സിക്സ് ഉള്‍പ്പെടെ 17 റണ്‍സെടുത്ത മുഹമ്മദ് ഷമി പുറത്താകാതെ നിന്നു. ബിഷു മൂന്നും ഗബ്രിയേല്‍, ബ്രാത്ത്വെയ്റ്റ് എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ
[masterslider id="10"]

Related posts