പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇപ്പോൾ നഷ്ടപരിഹാരം നൽകില്ലെന്ന് മുഖ്യമന്ത്രി!!

ബെംഗളൂരു: പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇപ്പോൾ നഷ്ടപരിഹാരം നൽകില്ലെന്ന് മുഖ്യമന്ത്രി!! മംഗളൂരുവിലെ പൗരത്വഭേദതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമം ആസൂത്രിതമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.

ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ നിലപാട് മാറ്റം. പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പിൽ ജലീൽ (49) നൗഷീൻ (23) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച മംഗളൂരുവിലെ ഇവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷമാണ് യെദ്യൂരപ്പ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.

  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു

എന്നാൽ ആക്രമണം ആസൂത്രിതമാണെന്ന രീതിയിലുള്ള പ്രചരണം വന്നതിന് പിന്നാലെ യെദ്യൂരപ്പ ഇപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണ്. അക്രമം സംബന്ധിച്ച് അന്വേഷണം പൂർത്തിയായ ശേഷമേ നഷ്ടപരിഹാരം നൽകുകയുള്ളുവെന്നാണ് ഇന്ന് അദ്ദേഹം പറഞ്ഞത്.

മജിസ്റ്റീരിയൽ അന്വേഷണത്തിനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ഒരു സംഘം ആളുകൾ സിസിടിവി ക്യാമറകൾ തകർക്കുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്
[masterslider id="10"]

Related posts