2 മാസത്തിന് ശേഷം നാടുകാണി ചുരം വഴി കെ.എസ്.ആർ.ടി.സിയുടെ സർവീസ് പുന:സ്ഥാപിച്ചു.

ksrtc BUSES

ബെംഗളൂരു : പ്രളയ ദുരന്തത്തെ തുടർന്ന് നിർത്തിവച്ചിരുന്ന നാടുകാണി ചുരം വഴിയുള്ള കേരള ആർ ടി സി ബസ് സർവീസ് രണ്ടുമാസത്തിനുശേഷം പുനസ്ഥാപിച്ചു.

ബംഗളൂരുവിൽ നിന്നുള്ള നിലമ്പൂർ ,ഗുരുവായൂർ ,തൃശൂർ, കോട്ടയം, പാലാ, ഡീലക്സ് ബസ് സർവീസുകളാണ് ഗൂഡല്ലൂർ നാടുകാണി ചുരം വഴി സർവീസ് പുനരാരംഭിച്ചത്.

ചുരം പാതയിലൂടെ ഈ മാസം അഞ്ചു മുതൽ വാഹന ഗതാഗതം പുനരാരംഭിച്ചു ഇരുന്നെങ്കിലും രാത്രി സർവീസിന് അനുമതി നൽകിയിരുന്നില്ല.

  ബെംഗളൂരു വീണ്ടും കടുത്ത കുടിവെള്ള പ്രതിസന്ധിയിലേക്ക്; വരാനിരിക്കുന്നത് റേഷനിംഗ് കാലം? അടിയന്തര മുന്നറിയിപ്പുമായി അധികൃതർ

ബാംഗ്ലൂരിൽ നിന്നും മൈസൂരിൽ നിന്നും നാടുകാണി ചുരം വഴിയുള്ള ബസ്സുകൾ കൽപ്പറ്റ, താമരശ്ശേരി, മുക്കം ,അരീക്കോട്, പെരിന്തൽമണ്ണ വഴിയാണ് സർവീസ് നടത്തിയിരുന്നത്.

നാടുകാണി ചുരം വഴി സർവീസ് പുനരാരംഭിച്ചതോടെ നിലമ്പൂർ ഡീലക്സ് ഒഴികെ മറ്റു നാല് ബസുകളും പഴയ സമയത്തിലേക്ക് മാറ്റിയതായി കേരള ആർ ടി സി അധികൃതർ അറിയിച്ചു. ഉച്ചകഴിഞ്ഞ് 2 :45 സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ ഒന്നിന് നിലമ്പൂരിൽ എത്തും. തിരിച്ച നിലമ്പൂരിൽ നിന്ന് രാവിലെ അഞ്ചിന് പുറപ്പെട്ടു ഉച്ചയ്ക്ക് 12 45 ബെംഗളൂരുവിലെത്തും.

  കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ചെന്നിത്തലക്ക് പുറമെ കോൺഗ്രസിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചവർ ഇവർ

ഗുരുവായൂര് ഉച്ചയ്ക്ക് 1:15ന് ശാന്തിനഗർ ഇൽ നിന്നും കോട്ടയം ഡീലക്സ് വൈകിട്ട് 3 45 പാല ഡീലക്ക് വൈകിട്ട് ആറിനും തൃശ്ശൂരിലേക്ക് രാത്രി 11നും സാറ്റലൈറ്റ് സ്‌റ്റേഷനിൽ നിന്ന് പുറപ്പെടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കറുപ്പും വെളുപ്പും മാത്രം, മറ്റൊരു നിറമില്ല; സ്യൂട്ട് രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
[masterslider id="10"]

Related posts