ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന് സമീപം മതിലിടിഞ്ഞ് മലയാളിക്ക് ദാരുണാന്ത്യം.

ബെംഗളൂരു : ജാലഹള്ളിയിൽ മതിലിടിഞ്ഞ് വീണ് മലയാളി മരിച്ചു. ജാലഹള്ളി ക്ഷേത്രത്തിൽ കൊച്ചുമകളുടെ വിദ്യാരംഭ ചടങ്ങുകൾ കഴിഞ്ഞ് മടങ്ങവേ പാലക്കാട് പല്ലശ്ശന ഇടലിങ്കൽ കുടുംബാംഗം കെ ആർ പുരം ബസണ്ണപുര മെയിൻ റോഡ്, എസ് ആർ ലേഔട്ട് നിവാസി വി പരമേശ്വരൻ (66) ആണ് മരിച്ചത് .

  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്

വ്യോമസേന ടെക്നിക്കൽ കോളേജ് കമാൻഡിങ് ഓഫീസ് ഹൗസിംഗ് മതൽ ആണ്ഇടിഞ്ഞുവീണത്.

പരമേശ്വര ഭാര്യ സ്വർണ കുമാരി. മകൻ പ്രസാദ് മരുമകൾധന്യ, കൊച്ചുമകൾ മേഘ എന്നിവർക്കും പരിക്കേറ്റു. ക്ഷേത്രത്തിനു സമീപം വാഹനം കാത്തുനിൽക്കെ വലിയ കരിങ്കൽ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു.

മൃതദേഹം രാമയ്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts