ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കുമാരസ്വാമി!!

ബെംഗളൂരു: കോൺഗ്രസ്- ജനതാദൾ(എസ്) സഖ്യം വേർപിരിയുന്നെന്ന സൂചനനൽകി മുൻമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ആരുമായും സഖ്യം ആവശ്യമില്ലെന്നും ജനതാദൾ നേതാവായ അദ്ദേഹം പറഞ്ഞു.

നിലവിലെ രാഷ്ട്രീയസാഹചര്യം മടുത്തെന്നും രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെപ്പറ്റി ചിന്തിക്കുകയാണെന്നും കുമാരസ്വാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോൺഗ്രസിലെയും ജനതാദളിലെയും 17 വിമത എം.എൽ.എ.മാരെ സ്പീക്കർ അയോഗ്യരാക്കിയതിനെത്തുർന്നാണ് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

  പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ മഹീന്ദ്ര ഥാർ മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം

മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സർക്കാർ അധികകാലം നിലനിൽക്കില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങണമെന്നും കുമാരസ്വാമി മാണ്ഡ്യയിൽ പാർട്ടിപ്രവർത്തകരോട് ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts