എന്റെ ഇന്റ്യൂഷൻസ് തെറ്റാറില്ല, ഒരു ‘യെസ്’ പറയാൻ ഞാൻ റെഡിയായിരുന്നു..: വൈറൽ വീഡിയോ

ടോവിനൊ തോമസ്‌, അഹാന കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്ത ‘ലൂക്ക’യുടെ സ്നീക് പീക്ക് വീഡിയോ ശ്രദ്ധേയമാകുന്നു.

മൃദുല്‍ ജോര്‍ജ്ജും സംവിധായകന്‍ അരുണും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രേക്ഷകരുടെ മനം കവരുന്ന പ്രകടനമാണ് ടോവിനൊയും അഹാനയും ‘ലൂക്ക’യില്‍ കാഴ്ച വച്ചിരിക്കുന്നതെന്ന് വീഡിയോയില്‍ നിന്ന് തന്നെ വ്യക്തമാണ്. ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായൊരു വേഷ പകര്‍ച്ചയുമായാണ് ടോവിനൊ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

  "കാന്താര ടീമിൽ 'വിള്ളൽ'? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!"

ഇതിന് മുന്‍പ് റിലീസ് ചെയ്ത ഗാനത്തില്‍ നിന്ന് തന്നെ അഹാനയുടെയും ടോവിനൊയുടെയും കെമിസ്ട്രി പ്രേക്ഷകര്‍ക്ക് വ്യക്തമായതാണ്. ആ വ്യക്തത ഊട്ടിയുറപ്പിക്കുന്ന രീതിയിലാണ്‌ പുതിയ വീഡിയോ തയാറാക്കിയിരിക്കുന്നത്.

നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്,ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് നിമിഷ് രവിയാണ്. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്.

  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്

സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്‍റെ ബാനറില്‍ ലിന്‍റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഇന്നാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ചിത്രത്തിന്‍റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍ വേണുവാണ്. സെഞ്ച്വറി ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!
[masterslider id="10"]

Related posts

Click Here to Follow Us