ഇങ്ങനെയും സ്വർണകടത്തോ..!! 81 പവൻ ഒളിപ്പിച്ചത് മലദ്വാരത്തിൽ; യുവാവ് പിടിയിൽ.

കോഴിക്കോട്: ദുബായില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഇറങ്ങിയ മലപ്പുറം വേങ്ങര കീഴ്മുറി സ്വദേശി മണ്ടോടാന്‍ യൂസഫ്(36) ആണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായത്.

സ്വര്‍ണം പൊടിച്ച് കവറിലാക്കി മലദ്വാരത്തില്‍ വച്ച് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഇയാളുടെ നടത്തത്തില്‍ അസ്വാഭാവികത തോന്നിയപ്പോള്‍ ആശുപത്രിയിലെത്തിച്ച് എക്‌സറേ എടുക്കുകയായിരുന്നു.

  ഗാനമേളക്കിടെ നൃത്തം ചെയ്ത വയോധികന് പ്ലാസ്റ്റിക് കസേരയ്ക്ക് അടിയേറ്റു ;വ്യാപക വിമർശനം

648.8ഗ്രാം (81പവന്‍) സ്വര്‍ണം പൊടിച്ച് രാസവസ്തുക്കള്‍ ചേര്‍ത്ത് കവറിലാക്കി മലദ്വാരത്തില്‍ ഒളിപ്പിക്കുകയായിരുന്നു. അഞ്ച് കവറുകളിലായാണ് സ്വര്‍ണം നിക്ഷേപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെസിയും ടീമും പണം വാങ്ങി ചതിച്ചു; കേരളത്തിന് നഷ്ടപരിഹാരം നൽകണം': കടുത്ത ആരോപണങ്ങളുമായി കായിക മന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us