ദാമോദരന്റെ ആരോപണങ്ങള്‍ ജനം പുച്ഛത്തോടെ തള്ളിക്കളയും : വി എസ്

തുരുവനന്തപുരം: അഡ്വ. എം.കെ. ദാമോദരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി  വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. തനിക്കെതിരെ ഉന്നതതലത്തില്‍ ഗൂഢാലോചന നടന്നെന്ന ദാമോദരന്റെ ആരോപണം ജനങ്ങള്‍ പുച്ഛത്തോടെ തള്ളുമെന്ന്‌ വി.എസ് പറഞ്ഞു.

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നതു പോലെയാണ് ദാമോദരന്‍ പെരുമാറുന്നതെന്നും വി.എസ് പറഞ്ഞു.

ദാമോദരന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്നെ വ്യക്തിഹത്യ നടത്താന്‍ ഉന്നതതല ഗൂഢാലോചന നടന്നുവെന്നായിരുന്നു ദാമോദരന്റെ ആരോപണം

  ബെംഗളൂരു എഫ്.ആർ.ആർ.ഒ ഷെൽട്ടറിന്റെ ജനൽ തകർത്ത് നാല് വിദേശ വനിതകൾ ചാടിപ്പോയി; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

റവന്യൂ വകുപ്പിന്റെ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന സ്‌പെഷല്‍ സര്‍ക്കാര്‍ പ്ലീഡര്‍ സുശീല ആര്‍. ഭട്ടിനെ സ്ഥാനത്തു നിന്നും മാറ്റിയതിനെതിരേ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയ കാര്യവും വി.എസ് സ്ഥിരീകരിച്ചു. എന്നാല്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.

  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് 'കസേരക്കളി' മുറുകുന്നു; സിദ്ധരാമയ്യ രാജ്യസഭയിലേക്കെന്ന് സൂചന; പകരം ഡികെയോ ഖാർഗെയോ? ഡൽഹിയിൽ അണിയറ നീക്കങ്ങൾ സജീവം
[masterslider id="10"]

Related posts