ന്യൂഡല്‍ഹി: അഖിലേന്ത്യ മോട്ടോര്‍ വാഹന പണിമുടക്ക് ഈ മാസം ഏഴിന്. കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും.
ആഗസ്റ്റ് ആറിന് അർധരാത്രി മുതൽ ഏഴിന് അർധരാത്രി വരെയാണ് പണിമുടക്ക്. ഓട്ടോ, ടാക്സി, ചരക്കുകടത്തു വാഹനങ്ങൾ, സ്വകാര്യ ബസ്, ദേശസാല്‍കൃത ട്രാൻസ്പോർട്ട് വാഹനങ്ങൾ തുടങ്ങി പൊതുഗതാഗത ചരക്കുകടത്തു വാഹനങ്ങൾ ഒന്നാകെ പണിമുടക്കും.
അതോടൊപ്പം ഓട്ടോമൊബൈൽ വർക്ക്ഷോപ്, സ്പെയർ പാർട്സ് വിപണന ശാലകൾ, ഡ്രൈവിംഗ് സ്കൂളുകൾ, വാഹന ഷോറൂമുകൾ, യൂസ്ഡ് വെഹിക്കൾ ഷോറൂമുകൾ തുടങ്ങിയവയിലെ തൊഴിലാളികളും തൊഴിൽ ഉടമകളും പണിമുടക്കിൽ പങ്കുചേരും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.