ഇന്റര്‍നെറ്റില്‍ നിന്ന് അശ്ലീല വീഡിയോ കാണുന്നവര്‍ സൂക്ഷിക്കുക.

ബെംഗളൂരു : അശ്ലീല സൈറ്റുകൾ കാണുന്ന കാര്യം വിഡിയോ സഹിതം പരിചയക്കാരെ അറിയിക്കുമെന്നു ടെക്കിക്കു ഭീഷണി. 2200 ഡോളർ നൽകിയില്ലെങ്കിൽ ഇക്കാര്യം ഫെയ്സ്ബുക്കിലും വാട്സാപ്പിലുമുള്ള എല്ലാ പരിചയക്കാരെയും അറിയിക്കുമെന്ന ഇ-മെയിലാണു ബുധനാഴ്ച പുലർച്ചെ 2.14നു യുവാവിനു ലഭിച്ചത്.

ഒരു ദിവസത്തിനകം ബിറ്റ്കോയിൻ രൂപത്തിൽ പണം നൽകണമെന്നാണ് ആവശ്യം. ഇന്റർനെറ്റിൽ ഈയിടെ വ്യാപിക്കുന്ന പുതിയ ബ്ലാക്മെയിലിങ് രീതിയാണിത്. യുവാവിന്റെ അശ്ലീല വിഡിയോയും കൈവശമുണ്ടെന്നു മെയിലിൽ പറയുന്നു. ലാപ്ടോപ്പിലെ വെബ്ക്യാമറയിൽ നിന്നാണു പകർത്തിയതെന്നും അവകാശപ്പെടുന്നു.

  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും

എന്നാൽ, തന്റെ ലാപ്ടോപ്പിൽ ഇത്തരം വിഡിയോ കാണാറേയില്ലെന്നു യുവാവ് പറയുന്നു. ഇതേക്കുറിച്ച് ഫെയ്സ്ബുക്കിൽ സുഹൃത്തുക്കൾക്കായി മുന്നറിയിപ്പു നൽകിയതിനൊപ്പം ബെംഗളൂരു സിറ്റി പൊലീസിനും വിവരം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts