ചെന്നൈ: തമിഴ് ബിഗ് ബോസ് സീസൺ 8 ജേതാവ് മുത്തുകുമരൻ ജഗദീശനെതിരെ ഗുരുതരമായ സാമ്പത്തിക, ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വാഹിദ അക്ദർ ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യാശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ഇവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രത്തോടൊപ്പം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വാഹിദ വിവരം പുറത്തുവിട്ടത്.
നിർഭാഗ്യവശാൽ താൻ ആശുപത്രിയിൽ ജീവനോടെയുണ്ടെന്നും അതുകൊണ്ട് ആരും ആശങ്കപ്പെടേണ്ടതില്ലെന്നുമായിരുന്നു വാഹിദയുടെ കുറിപ്പ്. തന്റെ ഈ അവസ്ഥയ്ക്കും ആത്മഹത്യാശ്രമത്തിനും കാരണം മുത്തുകുമരനാണെന്ന് ആരോപിക്കുന്ന വിഡിയോയും ഒപ്പമുള്ള സ്വകാര്യ ചിത്രങ്ങളും ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. തന്നെ വഞ്ചിക്കുകയും മാനസികമായും ലൈംഗികമായും ചൂഷണം ചെയ്യുകയും ചെയ്തെന്നും കടുത്ത നിരാശയിലാണ് ഈ അറ്റകൈ പ്രയോഗിച്ചതെന്നും വാഹിദ വെളിപ്പെടുത്തി.
ഒരു പ്രണയത്തകർച്ചയിലായിരുന്ന സമയത്താണ് മുത്തുകുമരനെ പരിചയപ്പെട്ടതെന്നും താൻ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണെന്ന് അറിഞ്ഞിട്ടും വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകി ബന്ധം സ്ഥാപിക്കുകയായിരുന്നുവെന്നും വാഹിദ പറയുന്നു. എന്നാൽ പിന്നീട് ഈ ബന്ധത്തിൽ നിന്ന് അയാൾ പിന്മാറുകയായിരുന്നു. നിലവിൽ വാഹിദ തന്റെ മുൻപത്തെ റീലുകളെല്ലാം ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തിൽ സോഷ്യൽ മീഡിയയിൽ മുത്തുകുമരനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും വിമർശനങ്ങളുമാണ് ഉയരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]