ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി ആത്മീയ നേതാവ് പ്രേമാനന്ദ് മഹാരാജിനെ കാണുന്നതിനായി അഞ്ചു കോടി രൂപ വാങ്ങിയെന്ന ആരോപണത്തിൽ ഉറച്ചുനിന്ന് ശ്രീകൃഷ്ണ ജന്മഭൂമി സംഘർഷ് ന്യാസ് പ്രസിഡന്റ് ദിനേശ് ഫലഹരി. ആരോപണം പൂർണ്ണമായും തള്ളിക്കളഞ്ഞ് കോലിയുടെ വക്താവ് രംഗത്തെത്തിയിരുന്നെങ്കിലും താൻ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നും അക്കൗണ്ടുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും ദിനേശ് ഫലഹരി വീണ്ടും വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ പ്രമുഖ പിആർ കമ്പനിയും രാജസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനവുമാണ് കോലിയെയും ആത്മീയ നേതാവിനെയും ആദ്യം അടുപ്പിച്ചത്. ഇരുവരുടെയും ജനപ്രീതി വർധിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഈ ഘട്ടത്തിലാണ് അഞ്ചു കോടി രൂപയുടെ ഇടപാട് നടന്നത്. ഇതിൽ രണ്ടു കോടി രൂപ ചെക്കായും ബാക്കി മൂന്നു കോടി രൂപ കോലിയുടെ ഡൽഹിയിലെ വീട്ടിൽ നേരിട്ടെത്തിച്ചുമാണ് നൽകിയതെന്ന് ദിനേശ് ഫലഹരി ആരോപിച്ചു.
എന്നാൽ, ആദ്യ സന്ദർശനത്തിന് ശേഷമാണ് ഇരുവരും തമ്മിൽ അടുക്കുന്നത്. പ്രേമാനന്ദ് മഹാരാജുമായി പരിചയത്തിലായതോടെ തന്റെ പ്രവൃത്തി തെറ്റാണെന്ന് മനസ്സിലാക്കിയ കോലി, പിന്നീട് അദ്ദേഹത്തിന്റെ തീവ്ര ഭക്തനായി മാറുകയായിരുന്നു. തുടർന്ന് കോലിയും ഭാര്യ അനുഷ്ക ശർമയും വലിയ ത തുകകൾ ആശ്രമത്തിന് സംഭാവനയായി നൽകി. നിലവിൽ പ്രേമാനന്ദ് മഹാരാജിനൊപ്പമുള്ളവരുടെ ഭക്ഷണച്ചെലവുകൾ ഉൾപ്പെടെ ഏറ്റെടുത്തിരിക്കുന്നത് കോലിയാണെന്നും ആശ്രമം പണിയാൻ വലിയ തുക നൽകിയെന്നും ദിനേശ് ഫലഹരി പറഞ്ഞു. തനിക്ക് ഇരുവരേയും മോശക്കാരാക്കാൻ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ദിനേശ് ഫലഹരിയുടെ ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് വിരാട് കോലിയുടെ വക്താവ് പ്രതികരിച്ചു. കോലി പ്രേമാനന്ദ് മഹാരാജിന്റെ ഭക്തനാണെന്നും പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ലെന്നുമാണ് താരത്തിന്റെ വക്താവ് വ്യക്തമാക്കിയിട്ടുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]