പ്രശസ്ത ചലച്ചിത്ര താരം നാനാ പടേക്കർ (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഗോവയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.
വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ മണിപ്പാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ 5:20-ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടൻ തന്നെ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ഏകദേശം 45 മിനിറ്റോളം ഡോക്ടർമാർ സി.പി.ആർ (CPR) നൽകി ജീവൻ തിരിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് മണിപ്പാൽ ആശുപത്രി ഓങ്കോളജി വിഭാഗം മേധാവി ഡോ. ശേഖർ സാൽക്കർ അറിയിച്ചു. സംഭവത്തിൽ മെഡിക്കോ-ലീഗൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]