മനുഷ്യരെ പോലെ പ്രാധാന്യമുള്ളവര്‍ തന്നെ പശുക്കളും: യോഗി ആദിത്യനാഥ്

ലക്നോ: ‘മനുഷ്യർ പ്രാധാന്യമുള്ളവര്‍ തന്നെ, അതേപോലെ തന്നെയാണ് പശുക്കളും. രണ്ടും പ്രകൃതിയിൽ ഒരേപോലെ പങ്കു വഹിക്കുന്നവര്‍. എല്ലാവരും സംരക്ഷിക്കപ്പെടും…’

രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, പശു ജാഗ്രത എന്നീ കാര്യങ്ങളില്‍ തന്‍റെ നിലപാട് വ്യക്തമാക്കുകയായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

സര്‍ക്കാര്‍ എല്ലാവർക്കും സംരക്ഷണം നൽകുമെന്ന്‍ സൂചിപ്പിച്ച അദ്ദേഹം, ഓരോ വ്യക്തിക്കും ഓരോ സമുദായത്തിനും മറ്റുള്ളവരോട് ആദരവുണ്ടായിരിക്കേണ്ടത് അവരവരുടെ ഉത്തരവാദിത്തമാണെന്നും പറഞ്ഞു.

  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കെട്ടിപ്പിടിച്ച നടപടിയേയും ആദിത്യനാഥ്‌ നേരെത്തെ വിമര്‍ശിച്ചിരുന്നു.

രാഹുലിന്‍റെ കെട്ടിപ്പിടുത്തം രാഷ്ട്രീയ നാടകമാണെന്ന് ആരോപിച്ച യോഗി ആദിത്യനാഥ് ഇത്തരം രീതികള്‍ തനിക്ക് അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. തന്നെ കെട്ടിപ്പിടിക്കുന്നതിന് മുന്‍പ് രാഹുല്‍ പത്തുതവണയെങ്കിലും ചിന്തിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു
[masterslider id="10"]

Related posts