മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്

ബെംഗളൂറു: സ്വന്തം പാർട്ടിയിലെ നേതാക്കൾക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വാഹനവ്യൂഹം തടസ്സപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. ബെംഗളൂരു വിജയനഗർ എം.എൽ.എ എം. കൃഷ്ണപ്പയുടെയും മകനും ഗോവിന്ദരാജനഗർ എം.എൽ.എയുമായ പ്രിയാകൃഷ്ണയുടെയും അനുയായികൾക്കെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. നഗരത്തിൽ വ്യാപക പ്രക്ഷോഭം, ഗതാഗതം തടസ്സപ്പെട്ടുമന്ത്രിസഭാ രൂപീകരണത്തിൽ അതൃപ്തി പുകഞ്ഞതിനെ തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർ റോഡിലിറങ്ങി. വാഹനങ്ങൾ തടഞ്ഞും റോഡിൽ ടയറുകൾ കത്തിച്ചും നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് പലയിടങ്ങളിലും മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.പ്രതിഷേധത്തിനിടെ ചന്ദ്രാലേഔട്ടിന് സമീപത്തുവെച്ചാണ് ഉപമുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയാൻ ശ്രമമുണ്ടായത്. എന്നാൽ സംഭവം മുൻകൂട്ടി മനസ്സിലാക്കിയ സുരക്ഷാ ഉദ്യോഗസ്ഥർ സമയോചിതമായി ഇടപെട്ട് വാഹനവ്യൂഹം സുരക്ഷിതമായി മറ്റൊരു വഴിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. സംഭവത്തിൽ മാഗഡി റോഡ്, വിജയനഗർ, ബ്യാഡരഹള്ളി (ബയാനപുര) തുടങ്ങിയ ഭാഗങ്ങളിൽ അനധികൃതമായി കൂട്ടംകൂടുകയും ക്രമസമാധാന നില തകർക്കാൻ ശ്രമിക്കുകയും ചെയ്ത പ്രക്ഷോഭകർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ
  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ
[masterslider id="10"]

Related posts