മാനദണ്ഡം പാലിച്ചില്ല അറസ്റ്റിലായ 2 നൈജീരിയക്കാരെ വിട്ടയയ്ക്കണമെന്ന് ഹൈക്കോടതി

ബെംഗളുരു അറസ്റ്റ് മാനദണ്ഡം പൊലീസ് പാലിച്ചില്ലെന്ന ഹര്‍ജിയില്‍ 2 നൈജീരിയന്‍ സ്വദേശികളെ വിട്ടയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ ഇവരെ അടിയന്തരമായി നാടുകടത്താനും നിര്‍ദേശിച്ചു. ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ നൈജീരിയക്കാരായ എമേക്ക ജയിംസ് (39), യുഡെറിക്ക ഫിദേലിസ് (34) എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എം.നാഗപ്രസന്നയുടെ നടപടി.

നര്‍കോട്ടിക്‌സ് നിയമം ചുമത്തിയുള്ള തങ്ങളുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നായിരുന്നു ഇവരുടെ വാദം. ഭരണഘടനയുടെ 22(1) വകുപ്പു പ്രകാരം അറസ്റ്റിലാകുന്നയാളെ ഇതിന്റെ യഥാര്‍ഥ കാരണം പൊലീസ് അറിയിക്കണം. ഈ അവകാശം വിദേശപൗരന്മാര്‍ക്കും ബാധകമാ ണെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും വിട്ടയച്ചത്.

  ശ്രീനന്ദ എവിടെ?, തിരച്ചിൽ മൂന്നാം ദിവസവും വിഫലം

2024 മേയ് 12നാണ് സംപിഗെഹള്ളി പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റിലായിയ 24 മണിക്കൂറിനകം ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിനു കഴിഞ്ഞിരുന്നില്ല. അതേ സമയം ബിസിനസ് വീസയില്‍ 2015ലാണ് ഇരുവരും ഇന്ത്യയില്‍ എത്തിയതെന്നും 2018ല്‍ വീസ കാലാവധി കഴിഞ്ഞും അനധികൃതമായി തങ്ങി വരികയായിരുന്നെന്നും കോടതിയെ പൊലീസ് ധരിപ്പിച്ചിരുന്നു.

  മഹാകുംഭമേളയിലെ 'ഐഐടി ബാബ' ഇനി കുടുംബസ്ഥൻ; വധു കർണാടക സ്വദേശിയായ എൻജിനീയർ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശരണ്യയെ കാണാതായ സംഭവം: നിഗൂഢതയുടെ കൊടുമുടിയിൽ തടിയൻഡമോൾ ട്രക്കിങ്ങിന് താൽക്കാലിക തിരശ്ശീല
[masterslider id="10"]

Related posts

Click Here to Follow Us