ഈജിപുര മേല്‍പാലം ദിപ്പ ശരിയാക്കി തരാം !!!! കൂടുതല്‍ തൊഴിലാളികളെ എത്തിച്ച് നിര്‍മാണം വേഗത്തിലാക്കാന്‍ നിര്‍ദേശം

ബെംഗളുരു: ഈജിപുര മേല്‍പാല നിര്‍മാണം കൂടുതല്‍ തൊഴിലാളികളെയും യന്ത്രങ്ങളും ഉപ യോഗിച്ച് വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ) ചീഫ് കമ്മിഷണര്‍ മഹേശ്വര്‍ റാവു ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

നിര്‍മാണം വൈകിപ്പിക്കുന്ന കരാറുകാരെ കരിമ്പട്ടികയില്‍ പെടുത്തും. നിര്‍മാണങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ചീഫ് കമ്മിഷണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഈജിപുര മേല്‍പാല നിര്‍മാണം ഉദ്ദേശിച്ച രീതിയില്‍ പുരോഗമിക്കുന്നില്ലെന്ന് വിലയിരുത്തി.

  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു

റോഡ് ടാറിങ് പൂര്‍ത്തിയാകും മുന്‍പ് ഓട നവീകരണം പൂര്‍ത്തിയാക്കണമെന്നു നിര്‍ദേശിച്ചു. റോഡ് ടാര്‍ ചെയ്ത ശേഷം ഓട നവീകരണത്തിന്റെ പേരില്‍ റോഡരിക് പൊളിക്കുന്നത് പലയിടങ്ങളിലും പതിവാണ്. ഇതൊഴിവാക്കാനാണു നിര്‍ദേശം.

നിര്‍മാണം തുടര്‍ച്ചയായി നിരീക്ഷിച്ചു കൊണ്ടിരിക്കണമെന്ന് ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചു. കോറമംഗല 80 ഫീറ്റ് റോഡ്, സര്‍ജാപുര റോഡ്, പാം ഗോ റോഡ്, സുല്‍ത്താന്‍ പേട്ട് റോഡ്, ഷിര്‍സി റോ ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ റോ വൈറ്റ് ടോപ്പിങ് ജോലികളും കമ്മിഷണര്‍ വിലയിരുത്തി.

  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

നിര്‍ മാണപ്രവര്‍ത്തനങ്ങളില്‍ തൃപ്തി യറിയിച്ച അദ്ദേഹം ബാക്കിയുള്ള ജോലികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ
[masterslider id="10"]

Related posts