ലോകകപ്പ് ഫുട്ബാളിലെ ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തിൽ ബെൽജിയം കന്നി ലോകകപ്പ് കളിക്കുന്ന പാനമയെ മടക്കമില്ലാത്ത മൂന്ന് ഗോളിനാണ് മുക്കിക്കളഞ്ഞത്. ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം രണ്ടാം പകുതിയിലാണ് ബെൽജിയം മൂന്ന് ഗോളും അടിച്ചുകയറ്റിയത്.
റൊമേലു ലുകാക്കു രണ്ടു തവണയും ഒരു തവണ ഡ്രൈസ് മെര്‍ട്ടന്‍സുമാണ് പാനമയുടെ വലകുലുക്കിയത്. പുതുമുഖങ്ങളുടെ അങ്കലാപ്പൊന്നുമില്ലാതെയാണ് പാനമ കളിച്ചത്. കളി ഒരു മിനിറ്റിലെത്തും മുമ്പേ ബെല്‍ജിയം സ്ട്രൈക്കര്‍ ലുകാക്കുവിന്റെ മുന്നേറ്റം പാനമയുടെ ബോക്സിലെത്തി.
ബോക്സിന്റെ നടുവില്‍നിന്ന് ലുകാക്കുവിന്റെ ഷോട്ട് ബാറിനു മുകളിലൂടെ പറന്നു. നാലാം മിനിറ്റില്‍ പാനമയുടെ എഡ്ഗര്‍ ബാര്സെനാസിന്റെ ബോക്സിനു പുറത്തുനിന്നുള്ള ഷോട്ടിന് വല കാണാനായില്ല. പിന്നീട് ബെല്‍ജിയത്തിന്റെ തുടര്‍ച്ചയായുള്ള മുന്നേറ്റമായിരുന്നു. രണ്ടു ഗോള്‍ നേടി ലുകാക്കുവാണ് കളിയിലെ താരം. തുടക്കം മുതലേ പാനമ ബോക്സിലേക്കു ലുകാക്കു ഇരച്ചുകയറുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.