അന്തഃസംസ്ഥാന ബസ് സർവീസ് നിർത്തിവെച്ചു

ബെംഗളൂരു : ബെളഗാവിയിൽ കർണാടക നിയമസഭാസമ്മേളനം നടക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തുനിന്ന് മഹാരാഷ്ട്രയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് നിർത്തിവെച്ചു.

ബെളഗാവി മഹാരാഷ്ട്രയോട് കൂട്ടിച്ചേർക്കണമെന്ന് ആവശ്യപ്പെട്ട്‌ ശിവസേനാപ്രവർത്തകരും മഹാരാഷ്ട്ര ഏകീകരൺ സമിതിയും (എംഇഎസ്) പ്രതിഷേധവുമായി എത്തിയതോടെയാണ് നടപടി.

കർണാടകത്തിൽനിന്ന് കോലാപുർ അടക്കം മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിയിരിക്കുന്നത്.

  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി

കർണാടകത്തിൽനിന്നെത്തിയ ബസുകളിൽ ജയ് മഹാരാഷ്ട്ര എന്നെഴുതിയ സ്റ്റിക്കറുകൾ പതിക്കുകയും ബെളഗാവിയിൽ നിയമസഭാസമ്മേളനത്തിന് സമാന്തരമായി പ്രത്യേക യോഗം ചേരാൻ എംഇഎസ് നീക്കം ആരംഭിക്കുകയും ചെയ്തതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. ഇതോടെ ബെളഗാവി നഗരത്തിലും അതിർത്തിപ്രദേശത്തും പോലീസ് സുരക്ഷ ശക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts