ബിഎംസെഡ് ഹ്രസ്വചലച്ചിത്ര മത്സരത്തിന്റെ വിധികര്‍ത്താവായി എത്തുന്നത്‌ ദേശീയ അവാര്‍ഡ്‌ ജേതാവ് അനീസ്‌ കെ മാപ്പിള.

ബെംഗളൂരു: സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ബെംഗളൂരു മലയാളി കൂട്ടായ്മയായ ബി എം സെഡ് അണിയിച്ചൊരുക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയെ കുറിച്ച് ഒരു വാര്‍ത്ത‍ കൂടി.

ചലച്ചിത്ര മേളയുട ഭാഗമായി നടത്തുന്ന ഹ്രസ്വചിത്ര മത്സരത്തിലെ വിധികര്‍ത്താവായി എത്തുന്നത്‌ ഒരു ദേശീയ അവാര്‍ഡ്‌ ജേതാവ് ആണ്,വിവാദമായ കഴിഞ്ഞ വര്‍ഷത്തെ ദേശീയ അവാര്‍ഡില്‍ Best Anthropological National Film അവാര്‍ഡ്‌ ലഭിച്ച അനീസ്‌ കെ മാപ്പിളയാണ് വിധി കര്‍ത്താവ്.

വയനാട് ജില്ലയിലെ പണിയര്‍ എന്നാ വിഭാഗത്തെ കുറിച്ച് എടുത്ത ചലച്ചിത്രമായ The Slave Genesis ആണ് അവാര്‍ഡിന് അര്‍ഹമായത്.അഞ്ചു വര്‍ഷത്തോളം എടുത്താണ് അദ്ദേഹം ഈ സിനിമ പൂര്‍ത്തീകരിച്ചത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

മേയ് മൂന്നിന് വിജ്ഞാന്‍ ഭവനില്‍ വച്ച് നടന്ന അവാര്‍ഡ്‌ ദേശീയ അവാര്‍ഡ്‌ വിതരണത്തില്‍ വിട്ടു നിന്നവരില്‍ ശക്തമായി പ്രതികരിച്ചവരില്‍ അനീസ്‌ കെ മാപ്പിളയും ഉണ്ടായിരുന്നു.

ബി എം സെഡ് ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ റെജിസ്ട്രേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞു ,എട്ടു ടീമുകള്‍ പങ്കെടുക്കുന്നുണ്ട്.ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുന്ന ഷോര്‍ട്ട് ഫിലിമുകള്‍ ജൂലൈ എട്ടിന് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും.

  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്

4 ദിവസം കൊണ്ട് റജിസ്റ്റർ ചെയ്തത് 150 പേർ! ആകെയുള്ളത് 200 പാസുകൾ മാത്രം.ബി.എം.സെഡ് നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ലഭിക്കുന്ന സ്വീകരണം നടന്ന് കയറുന്നത് ചരിത്രത്തിലേക്ക്..

വായിക്കുക :  ഒരു ദിവസം..നാല് ചിത്രങ്ങള്‍..ബിഎംസെഡ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ദിവസവും വേദിയും പ്രഖ്യാപിച്ചു..ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു..പാസ് ഉറപ്പാക്കുക

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts