ഉദ്വോഗനിര്‍ഭരമായ ദിവസങ്ങള്‍ക്കു ഒടുവില്‍ സമവാക്യങ്ങള്‍ തയ്യാര്‍,ധനവകുപ്പ് ജെഡിഎസ്സിന്,അഭ്യന്തരം കോണ്‍ഗ്രസിന്‌ ഇന്ന് പ്രഖ്യാപനമുണ്ടാവും.

ബെംഗളൂരു :  സഖ്യസർക്കാരിൽ ധനവകുപ്പ് ജനതാദളി(എസ്)നും ആഭ്യന്തരം കോൺഗ്രസിനുമെന്ന ധാരണയിൽ മന്ത്രിസഭാ വികസനം ഇന്നു പ്രഖ്യാപിച്ചേക്കും. വകുപ്പുവിഭജന വിശദാംശങ്ങൾ ഇന്നു പുറത്തുവിടുമെന്നു മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു. മുതിർന്ന നേതാക്കളുമായി സഖ്യകക്ഷി ഏകോപന സമിതി പോലുള്ള വിഷയങ്ങളിൽ അവസാനവട്ട ചർച്ച നടത്തിയ ശേഷമാകും വകുപ്പുകൾ പ്രഖ്യാപിക്കുകയെന്നും വ്യക്തമാക്കി.ദൾ ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഉപമുഖ്യമന്ത്രി ജി. പരമേശ്വര, കോൺഗ്രസ് കക്ഷി നേതാവ് സിദ്ധരാമയ്യ തുടങ്ങിയവരുമായുള്ള ചർച്ചയ്ക്കുശേഷമാകും പ്രഖ്യാപനം.

  ഒന്നാം തിയതി തന്നെ ഉപഭോക്താക്കൾക്ക് പ്രഹരം; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

ഇതിനിടെ, യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ ചികിൽസയ്ക്കായി യുഎസിൽ പോയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കോൺഗ്രസ്–ദൾ നേതാക്കളുമായി ഫോണിൽ ചർച്ച നടത്തി.വകുപ്പുവിഭജനം ധാരണയായെന്നും പ്രഖ്യാപിക്കുന്ന താമസമെ ഇനിയുള്ളൂ എന്നും ദൾ സെക്രട്ടറി ജനറൽ ഡാനിഷ് അലി പറഞ്ഞു. ഏകോപന സമിതി രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ഇന്നലെ കെ.സി. വേണുഗോപാലിനൊപ്പം ഡൽഹിയിൽനിന്ന് എത്തിയതായിരുന്നു അദ്ദേഹം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ ദർശൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ? പരപ്പന അഗ്രഹാര ജയിൽ പരിസരത്ത് സംഘർഷാവസ്ഥ
[masterslider id="10"]

Related posts