ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ് ഓടയിൽ വീണു

ബെംഗളൂരു: പെരുമ്പാടിക്ക് സമീപം ബിട്ടംഗലിൽ നാഷണൽ സർവിസ് & ലോജിസ്റ്റിക്കിന്റെ ബംഗളുരു – കണ്ണൂർ. ബസ്സ് അപകടത്തിൽ പെട്ടു.

നിർത്തിയിട്ട ലോറികൾ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പുതുതായി ഓവ്‌ചാൽ നിർമ്മിക്കാനെടുത്ത കുഴിയിലേക്ക് ടയർ താഴ്ന്നു പോവുകയായിരുന്നു.

തലനാരിഴയ്ക്ക് ഒരു വലിയ അപകടം ഒഴിവാവുകയായിരുന്നു. റോഡ് മോശമായതിനാലും അറ്റക്കുറ്റപ്പണികൾ നടക്കുന്നതിലാനും കൂടുതൽ ബസ്സുകളും വിരാജ് പേട്ട വഴി മാത്രമാണ് യാത്ര ചെയ്യുന്നത് പരമാവധി വലിയ വാഹനങ്ങൾ ഈ റോഡ് ഒഴിവാക്കിയാണ് യാത്ര ചെയ്യുന്നത്പുലർച്ചെ 4 മണിക്കായിരുന്നു അപകടം, 5:45 ആയപ്പോളേക്കും ക്രൈൻ എത്തുകയും കുഴിയിൽ നിന്നും വലിച്ചു കയറ്റി യാത്ര പുനരാരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയത്ത് ഓടകൾ വൃത്തിയാക്കി ബെംഗളൂരു ട്രാഫിക് പോലീസ്; കൈയടിച്ച് സോഷ്യൽ മീഡിയ
  റൺവേയിലേക്ക് ആൾ അതിക്രമിച്ചു കയറി; വിമാനമിടിച്ച് മരണം, എൻജിന് തീപിടിച്ചു:
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts